എസ്ബിഐ സെര്‍വര്‍ തകരാര്‍; യുപിഐ, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ നിലച്ചു

എസ്ബിഐ സെര്‍വര്‍ തകരാര്‍; യുപിഐ, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ നിലച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബാങ്ക് സെര്‍വര്‍ തകരാറിലായതായി റിപ്പോര്‍ട്ട്. നെറ്റ് ബാങ്കിങ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് തുടങ്ങിയ നിരവധി സേവനങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിരവധി പരാതികള്‍ ലഭിച്ചു.

എസ്ബിഐഇയുടെ സെര്‍വര്‍ രാവിലെ 9:19 മുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു. ഇത് പരാമര്‍ശിച്ച് നിരവധി പേരാണ് ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ സേവനങ്ങള്‍ ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കള്‍ പറഞ്ഞപ്പോള്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങള്‍ക്ക് എസ്ബിഐ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നും ഉപയോക്താക്കള്‍ പ്രതികരിച്ചു.

അതേസമയം എസ്ബിഐ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് വാര്‍ഷിക ക്ലോസിങിനായി ബാങ്കുകള്‍ അടച്ചിടാറുണ്ട്. ഈ ദിവസം സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി നല്‍കാറുണ്ട്.

ഇന്ന് രാവിലെ ഉപയോക്താക്കള്‍ക്ക് നെറ്റ് ബാങ്കിങ്, യുപിഐ പേയ്മെന്റ്, എസ്ബിഐ വെബ്സൈറ്റ് ലോഗിന്‍ എന്നിവ ചെയ്യുമ്പോള്‍ പ്രശ്നം നേരിടാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഉപയോക്താക്കള്‍ പരാതിയുമായി എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.