ട്രാസ്‌ക് ഇഫ്താർ സംഗമം 2023

ട്രാസ്‌ക് ഇഫ്താർ സംഗമം 2023

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.


അസോസിയേഷൻ പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമ ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥിയായ ഡോ. അമീർ അഹമ്മദ് ( ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സംസാരിച്ച അൻവർ സഈദ് തന്റെ ഇഫ്‌താർ സന്ദേശത്തിൽ, സമകാലിക ചുറ്റുപാടുകളിൽ മാനവിക മൂല്യങ്ങൾക്കുള്ള പ്രസക്തി ചൂണ്ടികാട്ടി.
ജോയ് ആലുക്കാസ് കുവൈറ്റ്‌ റീജിയണൽ മാനേജർ വിനോദ് കുമാർ, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ട്രാസ്‌ക് പിക്നിക്കിനോടനുബന്ധിച്ചു അംഗങ്ങൾക്കായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വേദിയിൽവെച്ച് മീഡിയ കൺവീനർ വിനീത് വിൽ‌സൺ വിതരണം ചെയ്തു. സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് എങ്ങണ്ടിയൂർ സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, വനിതാവേദി ജോയിന്റ് സെക്രട്ടറി പ്രീന സുദർശൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും, അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.