ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-3)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-3)

ഇന്നും, സ്വസ്ഥത ഉണ്ടാകത്തില്ല..!
പാവം കുഞ്ഞമ്മിണി, സ്വരക്ഷാർത്ഥം ...,
പഞ്ചപുഛമടക്കി, പര്യങ്കത്തിനടിയിലും..!
പെട്ടന്നു വാതൽമണി അടിച്ചു..!
വാതിൽ മണിയടി തുടരുന്നു..!
'ഝാൻസ്സീറാണി'..വാതിൽ തുറന്നു ..!
അറബിഭാഷയിൽ എൽസ്സമ്മ പുലമ്പുന്നു..
"ഉറക്കോം കളഞ്ഞ്.., വെറുതെ.., കാലത്തേ
വീടിറങ്ങിപ്പോയല്ലോ ഈശോയേ.."
"അവധിയാണെന്ന് ഓർത്തില്ലെന്റീശോയേ.."
എൽസ്സമ്മ പുലമ്പൽ തുടർന്നു..!
പൂച്ചക്കാണേൽ പെരുത്ത സന്തോയം..!!
ബഹളത്തിനിടയിൽ, ഈശോച്ചൻ ഉണർന്നു.!
സ്ഥലകാല പരിസരബോധം കൂട്ടിനെത്തി..!
'വേണ്ടാ, വേണ്ടാന്ന് അപ്പൻ പറഞ്ഞതല്ലേ;'
'കണ്ടതും മിണ്ടണ്ടാ'..മ്യാവൂ..മിയാവൂ..,
പൂച്ചയുടെ താക്കീത്..!!
കുറുന്തോട്ടി കുഞ്ഞച്ചന്റെ മോളുമായുള്ള
പ്രണയം, കലഹപൂരിതമായിരിക്കുമെന്ന്
അപ്പനും, വീട്ടുകാരും പ്രവചിച്ചതാ...!
"അണ്ണന്റെ അപ്പൻ സമ്മതിച്ചാൽ.."
"..സമ്മതിക്കുമോ അണ്ണാ..?"
വെറുതേ ഒന്നു വെരുട്ടിയാലോ..?
ചെന്നൈയീന്ന് അവധിക്കുവന്നപ്പം.., മന്ത്ര-
ക്കോടിയുമായല്ലായിരുന്നോ വന്നത്..!
"ഇനിയിപ്പോൾ, താലീം കൂടെ വാങ്ങണം.."!
ചുമ്മാതെ ഒന്നു വെരുട്ടിയാലോ..?
എൽസ്സയുടെ തലയിൽ കുബുദ്ധി മുളച്ചു....
"അണ്ണന്റെ മൂപ്പിലാൻ.., നമ്മുടെ വേളി
നടത്തിയില്ലേൽ.., കരമനയാറ്റിൽ ചാടും.."
'..ആര്..? ആരു ചാടും..'!
കണ്ണടച്ച്., ഈനാച്ചൻ ഘർഘരാരവം തുടങ്ങി.
ഏറ്റുമാനൂരെ കോടമഞ്ഞ് മരവിച്ച് തളം കെട്ടി.!
ആളൊഴിഞ്ഞ 'സംക്രാന്തി' ചന്തയിലെ
ആരാന്റെ നിശബ്ദതക്ക് ഭംഗം വരുന്നു..!
പക്ഷിഗണങ്ങൾ, കൂട്ടമായി പാടിപ്പറക്കുന്നു..!
മരപ്പൊത്തുകളിലിരുന്നു ചീവീടുകൾ....,
കിളികൾക്ക്..., രാഗം മൂളിക്കൊടുത്തു..!
എൽസമ്മ ഓരോ മുറികളും, മാറി..മാറി
പരിശോധിക്കുന്നു.! കട്ടിലിനടിയിലും....,
ഉള്ളറകളിലും സൂഷ്മ പരിശോധന തുടർന്നു!
ഇന്ന്... 'ഈശോച്ചന്റെ' കായലോരത്തേ ഈറ്റില്ലത്ത്...,
'നൂറ്റിനാൽപ്പത്തിനാല്..' പ്രഖ്യാപിച്ചേക്കാം..!
"അവളിതെവിടെ പോയി പാത്തിരിക്കുവാ.."?
ആരോടെന്നില്ലാതെയുള്ള ജൽപ്പനം.!
അണ്ണാറക്കണ്ണൻ, കുമ്പാളയിൽ ഒളിപ്പിച്ചൊരു
ഞാവൽ പഴംപോലെ, തന്റെ ഉള്ളങ്കയ്യിൽ,
ശരിക്കും ജീവൻ ഒതുക്കിപ്പിടിച്ചുകൊണ്ട്,
 ഈശോച്ചൻ ഉറങ്ങുന്ന സോഫായ്കടിയിൽ,
മാർജ്ജാരപെൺകൊടി, അള്ളിപ്പിടിച്ചു കിടന്നു.!
പൂച്ചക്ക്, പലതവണ 'തുമ്മൽ' വന്നതാണ്...!!
മദം പൊട്ടിയ "പുകസൂചി" അലറുന്നു..!
മീനരപ്പ് കരിഞ്ഞു; പുകപടലം ഉയർന്നു..!
'അനുഭവം ഗുരു..'! മാർജ്ജാര വാക്യം.!
'അതിർത്തിയിലെ പുകയാ പുക; ഇതൊക്കെ
എന്തരു പുക., ജാനേ ദോ..ബില്ലി കാ ബഛേ..'
അയാൾ ഉറക്കം തുടർന്നു..!

.......... ( തു ട രും )..........


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26