അരിക്കൊമ്പന്‍ ചുരുളിപ്പെട്ടിയില്‍; മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്നാട് വനം വകുപ്പ് ദൗത്യം തുടങ്ങി

 അരിക്കൊമ്പന്‍ ചുരുളിപ്പെട്ടിയില്‍; മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്നാട് വനം വകുപ്പ് ദൗത്യം തുടങ്ങി

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തമിഴ്നാട് വനം വകുപ്പ് ആരംഭിച്ചു. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി.

അരിക്കൊമ്പനെ സ്ഥലത്തു നിന്ന് നീക്കുന്നതിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നെത്തിയ മയക്കുവെടി സംഘവും ചുരുളിപ്പെട്ടിയിലുണ്ട്. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘത്തിന്റെ ഓപ്പറേഷന്‍.  ആനയുടെ സഞ്ചാരം തമിഴ്നാട് വനം വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച കമ്പം മേഖലയില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പന്‍ രാത്രിയിലും പരാക്രമം തുടര്‍ന്നു. ചുരുളിപ്പെട്ടിയില്‍ ഒരു ഗേറ്റ് കുത്തിമറിച്ചിട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാന്‍ തമിഴ്നാട് വനം വകുപ്പ് ഉത്തരവിട്ടത്. 30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.