തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനും എതിര്‍പ്പുമായി രംഗത്തെത്തി. തന്റെ അതൃപ്തി രേഖാമുലം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കത്തിന് മറുപടി ലഭിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ച് ഇനിയുള്ള പുനസംഘടനാ നടപടികളുമായി നിസഹകരിക്കാന്‍ എ ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയാറാക്കിയതെന്നാണ് എം.കെ. രാഘവന്‍ എംപി ഇന്നലെ വിമര്‍ശിച്ചത്.
പുനസംഘടന പ്രഖ്യാപനം നിരാശജനകമാണെന്ന് ബെന്നി ബഹനാനും പ്രതികരിച്ചിരുന്നു. സമവായത്തിലൂടെ പുനസംഘടനയെന്ന നിര്‍ദ്ദേശം നടപ്പായില്ല. ഓരോരുത്തരെ അടര്‍ത്തിയെടുത്ത് ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നു. പുതിയ ഗ്രൂപ്പുണ്ടാക്കിയാല്‍ പഴയ ഗ്രൂപ്പ് സജീവമാക്കുമെന്നും ബെന്നി ബഹനാന്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v