കൊച്ചി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുത്തി. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായി. വിമാന കമ്പനികളുടെ കൊള്ളയ്‌ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകള്‍.
നാട്ടിലേക്ക് അവധിക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വര്‍ധനവാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. ഈ മാസം 26 ന് സ്‌കൂള്‍ അടയ്ക്കുന്നതിനാല്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് വര്‍ധനവ് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റ് ചാര്‍ജ്.
ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാന്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും വേണ്ടി വരുന്ന അവസ്ഥയാണ്. ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തിയതും എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവല്‍ ഏജന്റുമാരും പറയുന്നു.
അതേ സമയം ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരെ നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓള്‍ കേരള പ്രവാസി അസോസിയേഷന്‍ അടക്കമുള്ള കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.