സോപ്പ് - കവിത

സോപ്പ് - കവിത

സോപ്പിടാൻ ഏറെ മിടുക്കന്മാരാണ് നമ്മൾ.

സോപ്പിടാതെ നമുക്കിന്ന് ജീവിക്കാൻ പറ്റാതായി.

അമ്മ അച്ഛനെ സോപ്പിടുന്നു, അച്ഛൻ അമ്മയെ സോപ്പിടുന്നു.

അങ്ങനെ നാമെല്ലാവരും സോപ്പിട്ടുകൊണ്ടേയിരിക്കുന്നു.

സോപ്പിൽ സ്വർണ്ണമുണ്ട്.. ചക്കയുണ്ട്..മാങ്ങയുണ്ട്..

തേങ്ങയുണ്ട്.. എന്നു പറഞ്ഞ് സോപ്പു കമ്പനിക്കാർ

നമ്മെ സോപ്പിട്ടു പതപ്പിച്ചുകൊണ്ടിരിക്കുന്ന അൻപതിലേറെ വർഷം.

കുളിക്കടവിൽ സോപ്പില്ലാതെ വന്നവർ അപരന്റെ –

സോപ്പ് ..സോപ്പിട്ട് തീർക്കുന്നു.

ഇങ്ങനെ പതഞ്ഞു പതഞ്ഞു പോയ എത്രയോ ജീവിതങ്ങൾ..

സുഹൃത്തേ.. എന്തായാലും സോപ്പിടൽ നിർത്തണ്ട.

നമ്മെ കൊല്ലാൻ വരെ കെൽപ്പുള്ള വൈറസുകൾക്ക് മുമ്പിൽ സോപ്പിട്ട്..

കൈകൂപ്പി നിൽക്കാതെ.. നമുക്കിനി രക്ഷയില്ല.

✍ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26