ഉന്മേഷ കുറവാണോ? ജിഞ്ചർ ടീ പരീക്ഷിക്കൂ

ഉന്മേഷ കുറവാണോ? ജിഞ്ചർ ടീ പരീക്ഷിക്കൂ

ദിവസത്തിൽ മുഴുവൻ നേരവും ഉന്മേഷം നിലനിർത്താൻ ചായ കുടിക്കുന്നത് പതിവാണ്. കട്ടൻ ചായ, ലൈം ടീ, ഗ്രീൻ ടീ തുടങ്ങി വ്യത്യസ്‌ത രീതിൽ ചായ ഉണ്ടാക്കാം. ആരോഗ്യ ഗുണവും രുചിയും ഒരു പോലെ സമ്മാനിക്കുന്ന ഒന്നാണ് ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ.സാധാരണ ചായ കുടിക്കുമ്പോൾ നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ജിഞ്ചർ ടീ തിരഞ്ഞെടുക്കാം. രുചികരമായ ഈ ചായ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോ.

ചേരുവകൾ:

വെള്ളം
ഇഞ്ചി
ചായ പൊടി
പാൽ
പഞ്ചസാര
ചേരുവകൾ ആളുകളുടെ എണ്ണം അനുസരിച്ച് ചേർക്കാവുന്നതാണ്

പാകം ചെയ്യുന്ന വിധം:

വെള്ളത്തിൽ ചതച്ച ഇഞ്ചി ചേർത്ത് നല്ലവണ്ണം തിളപ്പിക്കുക
തിളച്ചു വരുമ്പോൾ സ്റ്റൗ കുറച്ചുവച്ച് ചായപൊടി ചേർക്കാം
ശേഷം ഇതിലേക്ക് ചൂടു പാൽ, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി കൊടുക്കാവുന്നതാണ്
ചായ തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചുവച്ച് അര മിനിറ്റു നേരം വീണ്ടു ഇളക്കി കൊടുക്കാം
അരിച്ചെടുത്ത ശേഷം രുചികരമായ ജിഞ്ചർ ടീ കുടിക്കാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.