ചില്ലി ചിക്കൻ
ചേരുവകൾ
- ചിക്കൻ - ഒരു കിലോ
- മൈദ മാവ് - ആവശ്യത്തിന്
- ചുവന്ന കളർ
- സവാള - ആറെണ്ണം
- മാഗ്ഗി ചിക്കൻ ക്യൂബ്സ് - രണ്ടെണ്ണം
- സെലറി - ചെറുതായി അറിഞ്ഞത് , അര കപ്പ്
- പച്ചമുളക് - ആറെണ്ണം
- ക്യാപ്സിക്കും - ഒരെണ്ണം
- സ്പ്രിങ് ഒണിയൻ- രണ്ടു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി - രണ്ട് ടീസ്പൂൺ വീതം
- മുട്ട - ഒരെണ്ണം
- ടൊമാറ്റോ സോസ് - 3 ടീസ്പൂൺ
- സോയ സോസ്, ചില്ലി സോസ് - 2 ടീസ്പൂൺ വീതം
- കുരുമുളക് പൊടി - ഒരു ടീസ്പൂൺ
- ഉപ്പു
- സൺഫ്ലവർ ഓയിൽ
പാകം ചെയ്യുന്ന വിധം
ആദ്യം ചിക്കൻ ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ചുവന്ന് കളർ, മൂന്ന് ടേബിൾ സ്‌പൂൺ മൈദ, ഒരു മുട്ട എന്നിവ ചേർത്ത് കുഴച്ചു അര മണിക്കൂർ മാരിനെറ്റ് ചെയ്യാൻ വയ്ക്കുക.
അര മണിക്കൂറിനു ശേഷം ചിക്കൻ വറുത്തെടുത്തു മാറ്റി വയ്ക്കുക
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ വയറ്റി എടുക്കുക. സവാള ഗോൾഡൻ കളർ ആകാൻ കാത്തിരിക്കേണ്ട
മാഗ്ഗി ചിക്കൻ ക്യൂബ് ഇതിലേക്ക് ചേർക്കുക. കാൽ ടീസ്പൂൺ ചുവന്ന കളർ ചേർക്കുക
ഒരു ടീസ്പൂൺ കുരുമുളക് പൊടി, രണ്ടു ടീസ്പൂൺ ചില്ലി സോസ്, സോയ സോസ്, മൂന്ന് ടീസ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് വഴറ്റുക. പച്ച മുളക് ഇതിലേക്ക് ചേർത്ത് വഴറ്റുക.
സെലറി, സ്പ്രിങ് ഒണിയൻ, ക്യാപ്സിക്കും എന്നിവ ചേർക്കുക
വറുത്തു വച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കുക. ഇത് ഡ്രൈ ആയിട്ടുള്ള കറി ആണ് . ചാറു വേണമെങ്കിൽ കോൺ ഫ്ലോറിൽ വെള്ളം ചേർത്ത് ഒഴിക്കാവുന്നതാണ്.
രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക
നല്ല ടേസ്റ്റി ആയ ചില്ലി ചിക്കൻ റെഡി
കടപ്പാട് - ട്വിങ്കിളിങ് ഡിലൈറ്റ്‌സ്
ക്രിസ്തുമസ് നവ വർഷ വിഭവങ്ങൾ - 3
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.