മുതലപ്പൊഴി: കേന്ദ്ര സംഘം ഇന്നെത്തും; മന്ത്രിതല സമിതി യോഗവും ഇന്ന്

മുതലപ്പൊഴി:  കേന്ദ്ര സംഘം ഇന്നെത്തും; മന്ത്രിതല സമിതി യോഗവും ഇന്ന്

തിരുവനന്തപുരം: അപകട മരണങ്ങള്‍ പതിവാകുന്ന മതലപ്പൊഴിയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്ര സംഘം ഇന്ന് വൈകുന്നേരമാണ് മുതലപ്പൊഴിയില്‍ എത്തുന്നത്.

അടിയന്തരമായി മുതലപ്പൊഴിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിതല സമിതി യോഗവും ഇന്ന് ചേരും. ഫഷറീസ് മന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവരാണ് യോഗം ചേരുന്നത്.

മുതലപ്പൊഴിയില്‍ അപകടത്തില്‍ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കുന്നതു സംബന്ധിച്ചും സമിതി ചര്‍ച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും.

ഹാര്‍ബര്‍ നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടോ എന്നു പഠിക്കാന്‍ കേന്ദ്ര ഏജന്‍സിയായ പുനെയിലെ സിഡബ്ല്യൂപിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.