സിയോള്‍: ദക്ഷിണ കൊറിയയില്‍ നിന്ന് അതിര്‍ത്തി ലംഘിച്ച് ഉത്തര കൊറിയയില്‍ പ്രവേശിച്ച യുഎസ് സൈനികനെ തടവിലാക്കിയതായി വിവരം. ഉത്തര, ദക്ഷിണ കൊറിയകളുടെ അതിര്‍ത്തിയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ) യില്‍ അതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഎസ് ആര്‍മിയിലെ സൈനികനെ ഉത്തര കൊറിയയുടെ അതിര്‍ത്തി സംരക്ഷണ സേന പിടികൂടി തടവിലാക്കിയത്.
ജെഎസ്എ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ആളാണ് അതിര്‍ത്തി കടന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇടപെടാന്‍ യുഎന്‍ കമാന്‍ഡ് ദക്ഷിണ കൊറിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ദക്ഷിണ കൊറിയയിലുള്ള യുഎസ് പൗരന്മാര്‍ ഉത്തര കൊറിയയില്‍ പ്രവേശിക്കരുതെന്ന് നേരത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. 2015 ല്‍ അമേരിക്കയില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥി രണ്ട് വര്‍ഷത്തോളം തടവിലാക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിര്‍ദേശം.
1950-53 ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ പാന്‍മുന്‍ജോമിലെ ജെഎസ്എ യുഎന്‍ കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ്. കോട്ടയുടെ ഇരുഭാഗത്തുമായി രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ കാവല്‍ നില്‍ക്കും. 2019 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയത് ഇവിടെ വച്ചായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.