ന്യൂഡല്‍ഹി: ഈ മാസം ഇരുപതിന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഇത്തരം യോഗങ്ങള്‍ ചേരാറുണ്ട്.
ഇന്ന് ചേരുന്ന സമ്മേളനത്തില്‍ വിവിധ മന്ത്രിമാരും പങ്കെടുക്കും. വിവിധ കക്ഷികളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാവുന്നതാണ്. സമാനമായി രാജ്യസഭാ ചേര്‍പേഴ്സണ്‍ കഴിഞ്ഞ ദിവസം ഒരു യോഗം വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ പല പ്രതിനിധികള്‍ക്കും അസൗകര്യമായതിനാല്‍ യോഗം മാറ്റിവെക്കുകയായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.