കെനിയയിൽ സമരക്കാർക്കുനേരെ പൊലിസ് അതിക്രമം; വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കത്തോലിക്ക മെത്രാന്മാർ

കെനിയയിൽ സമരക്കാർക്കുനേരെ പൊലിസ് അതിക്രമം; വിഷയത്തിൽ ശക്തമായി പ്രതികരിച്ച് കത്തോലിക്ക മെത്രാന്മാർ

നെയ്റോബി: കെനിയയിൽ നികുതി വർധനവിനും ഭരണത്തകർച്ചയ്ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ പൊലിസ് അടിച്ചമർത്തുന്നതിനെതിരെ രുക്ഷമായ പ്രതികരണവുമായി കത്തോലിക്കാ ബിഷപ്പുമാർ. കുറ്റവാളികൾ മാത്രമാണ് ശിക്ഷിക്കപ്പെടേണ്ടത്. സാധാരണക്കാരായ ജനങ്ങൾക്കു നേരെയുള്ള അക്രമണങ്ങൾ അംഗികരിക്കാനാവില്ലെന്ന് ബിഷപ്പുമാർ അറിയിച്ചു.

കത്തോലിക്കാ ബിഷപ്പുമാരായ ഞങ്ങൾ പ്രതിഷേധത്തിനിടെ നിരപരാധികളായ കെനിയക്കാർക്കെതിരെ പൊലീസ് ക്രൂരത കാട്ടിയതിനെ ശക്തമായി അപലപിക്കുന്നു. സ്വത്ത് നശിപ്പിക്കാനും മോഷണം നടത്താനും മറ്റുള്ളവരെ കൊല്ലാനുമായി വേഷം മാറി നടക്കുന്ന കുറ്റവാളികളുണ്ടെന്നറിയാം. എന്നിരുന്നാലും പൊലിസ് ഇതിൽ കാര്യമായി ഇടപെടണം. സമാധാനപരമായ പ്രകടനങ്ങൾ നിയമാനുസൃതമായി നടക്കുന്നുണ്ടെന്ന് പൊലിസ് ഉറപ്പാക്കണമെന്ന് കെനിയ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് (കെസിസിബി) അംഗങ്ങൾ പറഞ്ഞു.


നിരപരാധികളായ കെനിയക്കാരെ ഉപദ്രവിക്കാൻ പൊലിസിന് അധികാരമില്ല. അത്തരം പ്രവൃത്തികൾ സ്വീകാര്യമല്ല. ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കാൻ പാടില്ല. പൊലീസ് ക്രൂരത നിയമവാഴ്ച, മനുഷ്യാവകാശം, നീതി തുടങ്ങിടയ അടിസ്ഥാനന മൂല്യങ്ങളെ ഇല്ലാതാക്കുന്നു. പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ കൂട്ടായ ചർച്ച നടത്തി വിഷയത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണം.

എന്ത് വില കൊടുത്തും ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കണം. ഇനി രക്തം ചൊരിയാൻ പാടില്ല. കെനിയക്കാരുടെ അഭ്യർത്ഥനകൾ കേൾക്കാനും അയോഗ്യവും അപമാനകരവും പ്രേരിപ്പിക്കുന്നതുമായ പ്രസ്താവനകൾ ക്കെതിരെ ജാഗ്രത പുലർത്താനും സർക്കാരിനോട് ആവശ്യപ്പെടുന്നെന്നും ബിഷപ്പുമാർ പറഞ്ഞു.

കെനിയക്കാരുടെ ദുരവസ്ഥകൾ സർക്കാർ കേൾക്കണമെന്നും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾക്ക് വ്യക്തവും സത്യസന്ധവുമായ വിശദീകരണങ്ങൾ നൽകുകയും സാമൂഹിക-സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്ന നയങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കെസിസിബി അംഗങ്ങൾ കൂട്ടിച്ചേർത്തു.

അതേ സമയം ജീവിത ചെലവ്‌ വർധിക്കുന്നതിനിടെ നികു തിനിരക്ക്‌ കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കെനിയയിൽ പ്രക്ഷോഭം രൂക്ഷം. നെയ്‌റോബിക്കുസമീപം മിബേരയിൽ നൂറുകണക്കിന്‌ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ടയറുകൾ കത്തിക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. പൊലീസ്‌ കണ്ണീർ വാതകം പ്രയോഗിച്ചു.

പ്രതിപക്ഷത്തെ പ്രധാന നേതാവ്‌ റായ്‌ല ഒഡിങ്കയുടെ ശക്തികേന്ദ്രമാണ് കിബേര. ഇവിടം കേന്ദ്രീകരിച്ചാണ്‌ പ്രതിഷേധം അധികവും. എന്നാൽ മറ്റ്‌ നഗരങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്‌. മാസാദ്യവും രണ്ടുവട്ടം പ്രതിഷേധമുണ്ടായിരുന്നു. പൊലീസ് ബലപ്രയോഗത്തിൽ 15 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.