വടക്കന്‍ ഇറ്റലിയില്‍ ടെന്നീസ് ബോളിന്റെ വലിപ്പത്തില്‍ മഞ്ഞുകട്ടകള്‍ പൊഴിഞ്ഞു; 110 പേര്‍ക്ക് പരിക്കേറ്റു

വടക്കന്‍ ഇറ്റലിയില്‍ ടെന്നീസ് ബോളിന്റെ വലിപ്പത്തില്‍  മഞ്ഞുകട്ടകള്‍ പൊഴിഞ്ഞു; 110 പേര്‍ക്ക് പരിക്കേറ്റു

റോം: വടക്കന്‍ ഇറ്റലിയില്‍ മഞ്ഞുകട്ട പൊഴിഞ്ഞതിനെത്തുടര്‍ന്ന് 110 പേര്‍ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള മഞ്ഞുകട്ട പൊഴിഞ്ഞതെന്നാണ് പറയുന്നത്. പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍, 10 സെന്റീമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുകട്ട വെനെറ്റോയുടെ തെരുവുകളില്‍ പതിച്ചതായി റീജിയണല്‍ പ്രസിഡന്റ് ലൂക്കാ സായ പറഞ്ഞു.

പ്രദേശത്ത് വീശിയടിച്ച കാറ്റില്‍ തകര്‍ന്ന ജനലുകളുടെ ചില്ലുകള്‍ നീക്കം ചെയ്യുകയും മരങ്ങളും മറ്റ് ചെടികളും മുറിക്കുകയും ചെയ്തു. വസ്തുവകകള്‍ക്കും വ്യക്തിഗത പരിക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അഞ്ഞൂറിലധികം പ്രദേശവാസികള്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കിയതായി വെനെറ്റോ റീജിയണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'ഭൂമിക്ക് കടുത്ത പനിയുണ്ട്, ഇറ്റലിക്ക് അത് നേരിട്ട് അനുഭവപ്പെടുന്നു' എന്നാണ് ഇറ്റാലിയന്‍ കാലാവസ്ഥാ വിഭാഗത്തിന്റെ തലവനായ ലൂക്കാ മെര്‍കാലി പറഞ്ഞത്. മെയ് മാസത്തില്‍ വടക്കന്‍ ഇറ്റാലിയന്‍ പ്രദേശമായ എമിലിയ റൊമാഗ്‌നയുടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഈ മേഖലയിലെ ഇരുപതിലധികം നദികള്‍ കരകവിഞ്ഞൊഴുകി മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തിരുന്നു.

ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ ദിവസങ്ങളോളം കടുത്ത ചൂട് നേരിട്ടിരുന്നു. ഇറ്റാലിയുടെ തലസ്ഥാനമായ റോമില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച 41 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ചൂടിന് പിന്നാലെയാണ് മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.