നെഹ്റു ട്രോഫി വള്ളംകളി: തുഴയെറിയാന്‍ 19 ചുണ്ടന്‍ അടക്കം 72 വള്ളങ്ങള്‍; ട്രാക്കുകളും ഹീറ്റ്‌സുകളും നിശ്ചയിച്ചു

നെഹ്റു ട്രോഫി വള്ളംകളി: തുഴയെറിയാന്‍ 19 ചുണ്ടന്‍ അടക്കം 72 വള്ളങ്ങള്‍; ട്രാക്കുകളും ഹീറ്റ്‌സുകളും നിശ്ചയിച്ചു

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് 12 ന് പുന്നമടക്കായലില്‍ നടക്കുന്ന വള്ളംകളിയുടെ ട്രാക്കുകളും ഹീറ്റ്‌സുകളും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്തു.

19 ചുണ്ടന്‍ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ:

ഹീറ്റ്സ് 1 ട്രാക്ക് 1- വീയപുരം ട്രാക്ക് 2- വെള്ളംകുളങ്ങര ട്രാക്ക് 3- ചെറുതന ട്രാക്ക് 4- ശ്രീമഹാദേവന്‍
ഹീറ്റ്സ് 2 ട്രാക്ക് 1- ദേവസ് ട്രാക്ക് 2- നടുഭാഗം ട്രാക്ക് 3- സെന്റ് ജോര്‍ജ് ട്രാക്ക് 4- ചമ്പക്കുളം
ഹീറ്റ്സ് 3 ട്രാക്ക് 1- കരുവാറ്റ ശ്രീവിനായകന്‍ ട്രാക്ക് 2- പായിപ്പാടന്‍ ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ട്രാക്ക് 4- ആയാപറമ്പ് പാണ്ടി
ഹീറ്റ്സ് 4 ട്രാക്ക് 1- സെന്റ് പയസ് ടെന്‍ത് ട്രാക്ക് 2- ആനാരി ട്രാക്ക് 3- തലവടി ട്രാക്ക് 4- ജവഹര്‍ തായങ്കരി
ഹീറ്റ്സ് 5 ട്രാക്ക് 1- കാരിച്ചാല്‍ ട്രാക്ക് 2- ആലപ്പാടന്‍ പുത്തന്‍ ചുണ്ടന്‍ ട്രാക്ക് 3- (വള്ളം ഇല്ല ) ട്രാക്ക് 4- നിരണം ചുണ്ടന്‍

ചുരുളന്‍:

ഫൈനല്‍ മാത്രം ട്രാക്ക് 1- വേലങ്ങാടന്‍ ട്രാക്ക് 2- കോടിമത ട്രാക്ക് 3- മൂഴി ട്രാക്ക് 4-

ഇരുട്ടുകുത്തി എ ഗ്രേഡ്:

ഫൈനല്‍ മാത്രം ട്രാക്ക് 1- തുരുത്തിത്തറ ട്രാക്ക് 2- മൂന്ന് തൈക്കല്‍ ട്രാക്ക് 3- പടക്കുതിര ട്രാക്ക് 4- മാമ്മൂടന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്:

ഹീറ്റ്സ് 1 ട്രാക്ക് 1- കുറുപ്പ് പറമ്പന്‍ ട്രാക്ക് 2- ഗോതുരുത്ത് പുത്രന്‍ ട്രാക്ക് 3- തുരുത്തിപ്പുറം ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍
ഹീറ്റ്സ് 2 ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്‍ ട്രാക്ക് 2- ഹനുമാന്‍ നം.1 ട്രാക്ക് 3- ജലറാണി ട്രാക്ക് 4- താണിയന്‍ ദി ഗ്രേറ്റ്
ഹീറ്റ്സ് 3 ട്രാക്ക് 1- പൊഞ്ഞനത്തമ്മ നം.1 ട്രാക്ക് 2- വെണ്ണയ്ക്കലമ്മ ട്രാക്ക് 3- സെന്റ് ജോസഫ് ട്രാക്ക് 4- ശരവണന്‍
ഹീറ്റ്സ് 4 ട്രാക്ക് 1- വലിയ പണ്ഡിതന്‍ ഓടിവള്ളം ട്രാക്ക് 2- ശ്രീ മുത്തപ്പന്‍ ട്രാക്ക് 3- പുത്തന്‍ പറമ്പില്‍ ട്രാക്ക് 4-

ഇരുട്ടുകുത്തി സി ഗ്രേഡ്:

ഹീറ്റ്സ് 1 ട്രാക്ക് 1- ട്രാക്ക് 2- മയില്‍പ്പീലി ട്രാക്ക് 3- ചെറിയ പണ്ഡിതന്‍ ട്രാക്ക് 4- ഹനുമാന്‍ നം. 2
ഹീറ്റ്സ് 2 ട്രാക്ക് 1- പമ്പാവാസന്‍ ട്രാക്ക് 2- ജി എം എസ് ട്രാക്ക് 3- കാശിനാഥന്‍ ട്രാക്ക് 4-
ഹീറ്റ്സ് 3 ട്രാക്ക് 1- മയില്‍ വാഹനന്‍ ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ ട്രാക്ക് 3- ഗോതുരുത്ത് ട്രാക്ക് 4-
ഹീറ്റ്സ് 4 ട്രാക്ക് 1- വടക്കുംപുറം ട്രാക്ക് 2- ജിബിതട്ടകന്‍ ട്രാക്ക് 3- ശ്രീ മുരുകന്‍ ട്രാക്ക് 4- ശ്രീഭദ്ര

വെപ്പ് എ ഗ്രേഡ്:

ഹീറ്റ്സ് 1 ട്രാക്ക് 1- അമ്പലക്കാടന്‍ ട്രാക്ക് 2- കടവില്‍ സെന്റ് ജോര്‍ജ് ട്രാക്ക് 3- മണലി ട്രാക്ക് 4- ഷോട്ട് പുളിക്കത്തറ
ഹീറ്റ്സ് 2 ട്രാക്ക് 1- ട്രാക്ക് 2- കോട്ടപ്പറമ്പന്‍ ട്രാക്ക് 3- പുന്നത്ര വെങ്ങാഴി ട്രാക്ക് 4- പഴശ്ശിരാജ

വെപ്പ് ബി ഗ്രേഡ്:

ഫൈനല്‍ മാത്രം ട്രാക്ക് 1- എബ്രഹാം മൂന്ന് തൈക്കല്‍ ട്രാക്ക് 2- പി.ജി കരിപ്പുഴ ട്രാക്ക് 3- പുന്നത്ര പുരയ്ക്കല്‍ ട്രാക്ക് 4- ചിറമേല്‍ തോട്ടുകടവന്‍

തെക്കനോടി തറ:

ഫൈനല്‍ മാത്രം ട്രാക്ക് 1- സാരഥി ട്രാക്ക് 2- കാട്ടില്‍ തെക്കേതില്‍ ട്രാക്ക് 3- ദേവസ് തെക്കനോടി ട്രാക്ക് 4-

തെക്കനോടി കെട്ട്:

ഫൈനല്‍ മാത്രം ട്രാക്ക് 1- കമ്പനി ട്രാക്ക് 2- ചെല്ലിക്കാടന്‍ ട്രാക്ക് 3- കാട്ടില്‍ തെക്ക് ട്രാക്ക് 4- പടിഞ്ഞാറേ പറമ്പന്‍

ഓണാഘോഷത്തിന് വള്ളംകളിയേക്കാള്‍ ലഹരിപിടിപ്പിക്കുന്നതൊന്നും കേരളത്തില്‍ ഇല്ല. കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി മത്സരങ്ങളില്‍ ഒന്നാമത്തേതാണ് നെഹ്റു ട്രോഫി വള്ളംകളി. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തുന്ന ഈ മത്സരത്തിന് പതിനായിരങ്ങളാണ് കാണികളായെത്തുക. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ 100 അടിയോളം നീളമുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വള്ളംകളിക്ക് ഈ പേരു വരാന്‍ ഒരു പ്രത്യേക കാരണമുണ്ട്. പുന്നമടക്കായലാണ് ചുണ്ടന്‍ വള്ളങ്ങളുടെ നീണ്ട നിരയ്ക്ക് വേദിയൊരുക്കുന്നത്.

1952-ല്‍ പ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആലപ്പുഴ സന്ദര്‍ശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്. നെഹ്റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടന്‍ വള്ളങ്ങളില്‍ ഒന്നിലേക്ക് സുരക്ഷാവലയങ്ങള്‍ മറന്ന് നെഹ്റു ചാടിയിറങ്ങി. ആ യാത്ര നെഹ്റു മറന്നില്ല. വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വര്‍ഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു. പിന്നീട് ഈ വള്ളംകളി മത്സരത്തിനും നെഹ്റു ട്രോഫി വള്ളംകളി എന്നു പേരു വീണു.

കുട്ടനാട്ടിലെ വിവിധ കരക്കാരും കായല്‍ തീരത്തെ ക്ലബ്ബുകളും ആണ് വള്ളങ്ങളും തുഴച്ചില്‍ക്കാരേയും തിരഞ്ഞെടുത്ത് മത്സരത്തില്‍ പങ്കെടുക്കുക. മത്സരക്കാലത്ത് പുന്നമടക്കായലില്‍ പരിശീലനം നടത്തുന്ന തുഴച്ചില്‍ വള്ളങ്ങളും വള്ളക്കാരും, മത്സര വള്ളങ്ങള്‍ നീറ്റിലിറക്കുന്ന ജലഘോഷയാത്രകള്‍, വെള്ളത്തില്‍ അലങ്കരിച്ച പ്രദര്‍ശന വള്ളങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ ഒരു പൂരം തന്നെയാണ് കായലില്‍. വമ്പന്‍ ചുണ്ടന്‍ വള്ളങ്ങള്‍ മുതല്‍ ചെറിയ ഓടി വള്ളങ്ങള്‍ വരെ കായലില്‍ നിരക്കും. വള്ളംകളിയില്‍ മത്സരം തുഴച്ചില്‍ക്കാരുടെ കായിക ബലത്തിന്റേയും പാട്ടുകാരുടെ താളബോധത്തിന്റെയും അംശങ്ങള്‍ ചേര്‍ന്ന് സ്വയം ഒരു കലാരൂപമായി വികസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.