ആമസോണിന്റെ ക്രൈസ്തവ വിരുദ്ധ ഉല്‍പന്നങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു; ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം

ആമസോണിന്റെ ക്രൈസ്തവ വിരുദ്ധ ഉല്‍പന്നങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു; ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം

പെൻസിൽവാനിയ: ക്രൈസ്തവ വിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്ന ആമസോണിന്റെ ഉല്‍പന്നങ്ങള്‍ക്കെതിരേ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. 'ഏറ്റവും മികച്ചതും പുതുമയുള്ളതുമായ ദൈവനിന്ദാ ഉല്‍പ്പന്നങ്ങള്‍' എന്ന തലക്കെട്ടില്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന 91 ഉല്‍പ്പന്നങ്ങളാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പുതു തലമുറയെ ആകര്‍ഷിക്കാനെന്ന പേരില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്ന ക്രൈസ്തവ വിരുദ്ധതയാണ് ഇപ്പോള്‍ ആമസോണും പിന്തുടരുന്നത്.

കച്ചവടം മാത്രം ലക്ഷ്യമിട്ട്, ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ അപമാനിക്കും വിധമുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമാണ്. അതിന്റെ ഭാഗമായി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി എന്ന അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളുടെ സംഘടന ഓണ്‍ലൈന്‍ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. മതനിന്ദ പ്രോല്‍സാഹിപ്പിക്കുന്ന ആമസോണിന്റെ ഉല്‍പ്പന്നങ്ങള്‍ക്കെതിരേയുള്ള ക്യാമ്പെയ്‌നില്‍ ഇതിനകം 39220 അധികം പേര്‍ ഒപ്പു വച്ചിട്ടുണ്ട്. ആമസോണ്‍ സിഇഒ ആന്‍ഡി ജാസിയെ അഭിസംബോധന ചെയ്താണ് ഓണ്‍ലൈന്‍ നിവേദനം ആരംഭിക്കുന്നത്.

യേശു ക്രിസ്തുവിനെ വികലമാക്കി ചിത്രീകരിച്ചിരിക്കുന്ന കളറിംഗ് ബുക്കുകള്‍, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള 'സാന്താ വേഴ്സസ് ജീസസ്' കാര്‍ഡ് ഗെയിം, കത്തോലിക്ക സന്യാസിനികളുടെ ചിത്രങ്ങളോടു കൂടിയ രൂപങ്ങള്‍ മറിച്ചിടുന്ന നണ്‍ ബൗളിംഗ് തുടങ്ങിയവ വില്‍പ്പനക്ക് വെച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നത്.

പുതുതലമുറയുടെ ലക്ഷ്യബോധത്തെ വഴിതെറ്റിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ക്കെതിരേയുള്ള ക്യാമ്പെയ്‌നില്‍ നിങ്ങള്‍ക്കും പങ്കുചേരാം. അതിനായുള്ള ലിങ്ക് ചുവടെ ചേര്‍ത്തിട്ടുണ്ട്:

https://www.tfp.org/petition/amazon-features-91-blasphemous-products-on-blasphemy-page/

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ആമസോണിന്റെ കച്ചവട തന്ത്രങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആമസോണ്‍ മുമ്പും ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചിട്ടുണ്ട്. 'ഹോളി സ്പിരിറ്റ്' എന്ന് പേരിട്ട് ക്രിസ്ത്യന്‍ വിരുദ്ധതയുള്ള ബോര്‍ഡ് ഗെയിം നേരത്തേ ആമസോണ്‍ വില്‍പ്പന നടത്തിയിരുന്നു.

ക്രൈസ്തവ വിശ്വാസത്തിന്മേലുള്ള ഇത്തരം ആക്രമണത്തിനെതിരെ ശക്തമായും അതേസമയം സമാധാനപരമായി പ്രതിഷേധിക്കാനുള്ള പോംവഴിയാണ് ഈ ഒപ്പുശേഖരണമെന്ന് കുടുംബ മൂല്യങ്ങള്‍ക്കും ക്രിസ്തീയ വിശ്വാസ സംരക്ഷണത്തിനും നിലകൊള്ളുന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടി വിശ്വസിക്കുന്നു. അതിനാല്‍ എല്ലാ വിശ്വാസികളും ഈ ഒപ്പുശേഖരണത്തില്‍ പങ്കെടുക്കണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്:

ക്രൈസ്തവ വിരുദ്ധത കച്ചവടമാക്കി വീണ്ടും ആമസോണ്‍: 91 മതനിന്ദാ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക്; പ്രതിഷേധം ശക്തമാകുന്നു

ആമസോണില്‍ വില്‍ക്കുന്ന 'ഹോളി സ്പിരിറ്റ് ബോര്‍ഡ്' സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതെന്ന് മെക്‌സിക്കന്‍ പുരോഹിതന്‍; ക്രിസ്തുവുമായി സംവദിക്കാമെന്ന കപട വാഗ്ദാനത്തിലൂടെ അനേകരെ വഞ്ചിക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.