ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-10)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-10)

'അതേ..ഡോക്ടറേ.., അനിയത്തിമാർക്ക്,
ഡോക്ടറേ നേരിൽ കാണുവാൻ മോഹം..'
ലൈലടീച്ചർ, ഡോക്ടറെ വിളിച്ചറിയിച്ചു..!!
'ഓ..,അതിനെന്താ..; എല്ലാം മാഷുതന്നേ
ക്രമീകരിച്ചാൽ മതി..; സമയവും സ്ഥലവും,
കാലേകൂട്ടി അറിയിക്കണം..'
'അതേ.., അവധിയുള്ളപ്പം, അമ്മേടെ
കുശിനിയിൽ..പരീക്ഷണങ്ങളാണ് ഇഷ്ടം'!
അവർ ചായ സൽക്കാരത്തിനായി....,
'പ്രസ്സ് ക്ളബ്ബിന്റെ' ലഘുഭക്ഷണശാലയിൽ
ഒത്തുകൂടി. ലൈല, സഹോദരിമാരെ
ക്രമത്തിൽ പരിചയപ്പെടുത്തി.! പൊടുന്നനെ,
കുശലം പറച്ചിൽ നിലച്ചു..!
മുത്തുച്ചിപ്പി വാരുന്നതിനായി, ആഴിയുടെ
ആഴങ്ങളിലേക്ക് മുങ്ങുന്ന മുക്കുവന്റെ
അവസ്ഥ ലൈലക്കും!
തൊണ്ടക്കുഴി വരളുന്നതുപോലെ..!!!
'അറുപതുകളിലെ ഫോട്ടോയുടെ ആൽബം,
പൊടി തട്ടിയെടുത്ത് പരിശോധിച്ചപ്പോൾ,
രസകരമായ ചില ഫോട്ടോകൾ കണ്ടുകിട്ടി.
അതിന്റെ കുറേ ഛായാപടം എടുത്തു..!
ആയത്, ഡോക്ടറുമായി പങ്കുവയ്കുന്നു..!'
ഓരോ ചിത്രവും വിനീത് വിശദമായിതന്നെ
പഠിച്ചു. വീണ്ടും..വീണ്ടും പഠിക്കുന്നു..!
'ആരാണ് ഈ യൗവ്വനക്കാരൻ..?'
'നളിനിയുടെ വിവാഹ ഫോട്ടോയിൽ., കൂടെ
നിൽക്കുന്ന ആളിനെ ഞങ്ങൾക്ക് അറിയാം!
വെറും ഊഹം മാത്രമായി ഇപ്പോൾ കാണാം.'
മക്കളോടൊപ്പം ഈശോച്ചൻ വാതിൽക്കൽ
നിൽക്കുന്നതായ ഈയിടെ എടുത്തതായ
മൊബൈലിലെ ഫോട്ടോ കാണിച്ചു..!
'എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ..?'
'അത് താനല്ലെന്ന് അപ്പൻ പറഞ്ഞാലോ..?'
'ആയതിനാൽ.., ഏട്ടന് സമ്മതമാണെങ്കിൽ,
എല്ലാവരും 'ഡി.എൻ.എ.' പരിശോധനക്ക്
വിധേയരാകുക! നിയമപരമായ കുരുക്കുകൾ
സാവധാനം അഴിക്കാം. തൽക്കാലം നമ്മൾ
രഹസ്യം സൂക്ഷിക്കുന്നു.!'
'ഡി.എൻ.എ.' പരിശോധനക്കു വേണ്ടതായ
നടപടികൾ, വിനീതിന്റെ മേൽനോട്ടത്തിൽ
പൂർത്തിയായി. ചുമലിൽനിന്നും, കുറെയേറെ
ഭാരം ഇറക്കിവെച്ച പ്രതീതി ഏവർക്കും.!
നീണ്ട രണ്ടു മാസത്തെ കാത്തിരിപ്പിന്..
തിരശ്ശീല വീണു.!
പരിശോധനയുടെ പരിണിതഫലം വന്നു..!
ഒരേ കൊമ്പിലെ പൂക്കളാണ് അഞ്ചുപേരും.!
ആഹ്ളാദത്തിര ആഞ്ഞടിച്ചു..!
സങ്കീർണ്ണമായ ഈ കണ്ടെത്തൽ, എങ്ങനെ
ഓരോ വീടുകളിലും അറിയിക്കുമെന്നുള്ള
ചോദ്യം, കീറാമുട്ടിയായി പുനർ ജനിച്ചു..!
ഏട്ടനെ കണ്ടെത്തിയ സന്തോഷം ഒരിടത്ത്.!
അനിയത്തിമാരേം, അഛനേം കണ്ടെത്തിയ
സന്തോഷം വിനീതിനും..! അപ്പായെ മയപ്പെടുത്തി,
പ്രസ്ക്ളബ്ബിലെത്തിക്കാം..!
ഓരോരുത്തരായി മൂളിപ്പാട്ടിന്റെ ശിങ്കാരമേളം!
'പ്രാണസഖി ഞാൻ വെറുമൊരു...,
പാമരനാം പാട്ടുകാരൻ..' ലൈല മൂളുന്നു.
'അറബികടലൊരു മണവാളൻ..' മജ്ഞുഷ
മൂളൽ തുടർന്നു.!

………………..( തു ട രും )................................

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26