ബംഗളൂരു: ബധിരയായ മലയാളി അഭിഭാഷക അഡ്വ. സാറാ സണ്ണി സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരുടെ അവകാശുമായി ബന്ധപ്പെട്ട കേസില്‍ വാദിച്ച് ചരിത്രത്തില്‍ ഇടംനേടി. ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി വഴി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുന്നില്‍ വാദിച്ചപ്പോള്‍ അഡ്വ.സാറാ സണ്ണിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി വിജയമായിരുന്നു അത്.
ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ അവര്‍ക്കുവേണ്ടി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ അഭിഭാഷക സുപ്രീംകോടതിയുടെ പടി ചവിട്ടിയത്. ബധിരതയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ല മറിച്ച് തന്നിലുള്ള കഴിവുകള്‍ സമൂഹത്തിനായി പകര്‍ന്നു നല്‍കുകയാണ് മലയാളികള്‍ക്ക് മാതൃകയായി മാറിയ ഈ അഭിഭിഭാഷക.
കോട്ടയം സ്വദേശികളായ സണ്ണി കുരുവിളയുടെയും ബെറ്റി സണ്ണിയുടെയുടെയും മകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലേക്ക് കുടിയേറിയ സാറയുടെ കുടുംബം അവിടെയാണ് താമസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാവുന്നതിനാല്‍ അവര്‍ക്കുവേണ്ടി പരമാവധി പ്രവര്‍ത്തിക്കാനാണ് സാറയുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സാറ വാദിച്ച വിഷയവും ഭിന്നശേഷിക്കാര്‍ നേരിടുന്ന ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ദ്വിഭാഷിയായി സൗരഭ് റോയ് ചൗധരിയും സാറയ്ക്ക് കൂട്ടായി സുപ്രീം കോടതിയിലെത്തി. പരിമിതികള്‍ക്ക് മുന്നില്‍ പതറാതെ പോരാട്ട വീര്യം കൈമുതലാക്കിയാല്‍ വിജയം സുനിശ്ചിതമെന്നാണ് സാറയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവര്‍ എത്തുന്ന അതേ ഉയരത്തില്‍ എത്തിച്ചേരാമെന്നു സാറ തെളിയിച്ചു. എവിടെ അനീതി കണ്ടാലും അതിനെതിരേ പ്രതികരിക്കുന്ന സ്വഭാവമായിരുന്നു ചെറുപ്പത്തില്‍ തന്നെ സാറയ്ക്ക്. പോരാട്ടം കൈമുതലാക്കിയ സാറാ അഭിഭാഷക വൃത്തിയില്‍ ശോഭിക്കുമെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉറച്ച വിശ്വാസമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.