ഊട്ടി കൂനൂരിനടുത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

 ഊട്ടി കൂനൂരിനടുത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍: ഊട്ടി കൂനൂരിനടുത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിതിന്‍ (15), ബേബികല (42), മുരുകേശന്‍ (65), കൗസല്യ (29), ഇളങ്കോ (64), മുപ്പുട്ടാതി (67), ജയ, ശെല്‍വന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
തെങ്കാശിയില്‍ നിന്നുള്ള സഞ്ചാരികളെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. 55 പേരാണ് ബസിലുണ്ടായിരുന്നത്. കൂനൂര്‍-മേട്ടുപ്പാളയം ദേശീയപാതയില്‍ ചുരം ഒമ്പതാം വളവില്‍ വെച്ച് 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

അപകടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനഹായം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.