അടുത്ത മൂന്നു ദിവസം താപനില ഉയരും; ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത മൂന്നു ദിവസം താപനില ഉയരും; ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒമാൻ: അടുത്ത മൂന്ന് ദിവസത്തിൽ ഒമാന്റെ വിവിധ ഭാ​ഗങ്ങളിൽ താപനില ഉയരും. വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും (ഒക്ടോബർ 5) വ്യാഴാഴ്ച രാവിലെ മുതൽ നാൽപ്പത് പകുതി വരെ അന്തരീക്ഷ താപനില ഉയരും. (ഒക്‌ടോബർ 6) വെള്ളിയാഴ്ച തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താപനില താരതമ്യേന ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്.

അടുത്ത മൂന്ന് ദിവസങ്ങളിൽ മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായ വർധനവാണ് ഇതിന് കാരണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.