വർഗ്ഗീയവൽക്കരിക്കപ്പെടുന്ന മുന്നണിരാഷ്ട്രീയം

വർഗ്ഗീയവൽക്കരിക്കപ്പെടുന്ന മുന്നണിരാഷ്ട്രീയം

കത്തോലിക്കാ സഭയിലെ വൈദികർക്കായി പ്രസിദ്ധീകരിക്കുന്ന അജപാലകൻ എന്ന മാസികയിൽ മാർ ജോസഫ് പാംപ്ലാനി പിതാവ് എഴുതിയ മുഖപ്രസംഗം സമകാലിക രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. ഇതിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു. 

രാഷ്ട്രീയം പകിടകളിപോലെ പ്രവചനാതീതമാണ്. രണ്ടാംമൂഴത്തിന്റെ മലർപ്പൊടി സ്വപ്നം ഉടച്ച സ്വർണ്ണക്കടത്തുകാരിയുമായുള്ള ബന്ധത്തിൽ ഇടതുനേതാക്കന്മാരും പുത്രന്മാരും ഒരുപോലെ സങ്കടപ്പെടുന്ന കാലമാണിത്. സോളാറിന്റെ പേരിലും ബാർകോഴയുടെ പേരിലും തെരുവുമുതൽ നിയമ സഭ വരെ തച്ചുടച്ചവരുടെ പ്രതിരോധങ്ങൾ പാഴ്‌വേലയാകുന്നതിന് കേരളം സാക്ഷിയാണ്. ഇടതുപക്ഷത്തിന്റെ ആദർശഗോപുരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതിൽ ഇടതുനേതൃത്വത്തിനുതന്നെ അമ്പരപ്പുണ്ട്. കൊടുത്താൽ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും കിട്ടും എന്ന് മുന്നണി തിരിച്ചറിയുന്നുണ്ട്.

ഇടതു-വലതു മുന്നണികളെ ഏതാനും വർഷങ്ങളായി ഇസ്ലാമിക തീവ്രശക്തികൾ കൈപ്പിടിയിലൊതുക്കിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്നനുഭവിക്കുന്നത്. താല്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി വേഷംമാറി വന്ന മുൻകാല തീവ്രവാദികൾക്ക് ചുവപ്പു പരവതാനി വിരിക്കാൻ ഇടതുപക്ഷത്തിന് യാതൊരുസങ്കോചവുമില്ലായിരുന്നു. വി. എസ്. അച്യുതാനന്ദന്റെ എതിർപ്പിനെ മറികടന്ന് മദനിയുമായി വേദി പങ്കിട്ടത് ഇന്നത്തെ മുഖ്യമന്ത്രി തന്നെയായിരുന്നു. ഇടതു ദർശനം മറന്ന് പച്ചയ്ക്കു വർഗ്ഗീയത പറയുന്ന നേതാക്കളായി ഇടതുപക്ഷം പരിണമിക്കുന്നതിൽ സാംസ്‌കാരിക കേരളത്തിനു ദു:ഖമുണ്ട്. ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കാൻ പ്രസ്തുത സമുദായത്തിലെ നേതാക്കളെത്തന്നെ തിരഞ്ഞു പിടിച്ച് ചാനൽ ചർച്ചയ്ക്ക് അയയ്ക്കുകയും അവർ സ്വർണ്ണക്കടത്തിനെ ഖുറാൻ വിതരണമായി നിസ്സാരവൽക്കരിക്കുന്ന വായ്ത്താരി ആവർത്തിക്കുകയും ചെയ്യുന്നത് സാദാജനത്തിന് അരോചകം തന്നെയാണ്. ഇടതുനേതാക്കന്മാർ ഇസ്ലാമിക തീവ്രവാദത്തിന് നൽകുന്ന പിന്തുണ കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ വഖഫ് ബോർഡുപോലെ സമുദായവൽക്കരണം നടന്നപ്പോഴും ഇടതുനേതാക്കൾ കണ്ണടച്ചത് കുറ്റകരമായ അനാസ്ഥയാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് ഇസ്ലാം ക്ഷേമവകുപ്പായി പരിണമിച്ചപ്പോൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയാതിരുന്നത് ഭരണഘടനാനുസൃത സത്യപ്രതിജ്ഞയുടെ ലംഘനമാണെ് ക്രൈസ്തവർ വിലയിരുത്തുന്നു. സച്ചാർ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും മറവിൽ നടക്കു വർഗ്ഗീയ പ്രീണനം തീവെട്ടിക്കൊള്ളയായി നിർബാധം നടക്കുന്നത് ദു:ഖകരമാണ്.

വലതു മുണിയിലും സ്ഥിതി വ്യത്യസ്തമല്ല. സീറ്റുകളുടെ എണ്ണത്തിൽ അംഗുലീപരിമിത അന്തരം മാത്രമേ കോൺഗ്രസ്സിനും ലീഗിനുമുള്ളൂ എന്ന രാഷ്ട്രീയ യാഥാർത്ഥ്യം കോൺഗ്രസ്സിനെ ഏറെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്. മലയാളിയുടെ മതേതരത്വത്തിനു കാലങ്ങളായി കാവൽ നിന്നിരുന്ന ശ്രേഷ്ഠമായ ഒരു കുടുംബമാണ് പാണക്കാട്ടെ തങ്ങൾമാരുടെ കുടുംബം. മുസ്ലീം സമുദായം മാത്രമല്ല കേരളത്തിലെ പൊതുസമൂഹവും ഏറെ ആദരവോടെയാണ് ഈ കുടുംബത്തെ നോക്കിക്കണ്ടിരുത്. എന്നാൽ ഈ കുടുംബത്തിലെ യുവരാജാവ് അടുത്ത കാലത്ത് ഹാഗിയാ സോഫിയായെക്കുറിച്ചു നടത്തിയ പ്രസ്താവന കേരളത്തിന്റെ മതേതരമനസ്സിൽ തീരാകളങ്കമായി മാറിയിരിക്കുകയാണ്. സിമിയും എസ് ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പറയുന്ന തീവ്രവാദ പാഠങ്ങൾ തങ്ങൾ കുടുംബത്തിൽനിന്ന് ഉയർന്നിട്ട് ഒരു മാസം കഴിഞ്ഞു. എന്നിട്ടും ഒരൊറ്റ കോൺഗ്രസ്സ് നേതാവുപോലും അതിനെതിരായി ഒരക്ഷരംപോലും ശബ്ദിച്ചില്ല എത് അപലനീയമാണ്. ഹാഗിയസോഫിയായ്ക്കു സമാനമായ ബാബ്‌റി മസ്ജിത് വിഷയത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയിൽ തിളച്ച ലീഗുനേതൃത്വത്തെ തണുപ്പിക്കാൻ കോൺഗ്രസ്സ് നേതാക്കൾ പാണക്കാട്ടു വന്നു പാടിയ പാണൻപാട്ടുകളും പൊതുസമൂഹം ശ്രദ്ധിച്ചതാണ്. ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാൻ ഏറ്റവും അനുകൂലമായ മണ്ണ് കേരളത്തിലേതാണെന്ന പ്രഖ്യാപനം വന്നപ്പോഴും കോൺഗ്രസ്സ് നേതൃത്വം ഭീരുക്കളെപ്പോലെ മൗനം ദീക്ഷിച്ചു. തീവ്രവാദത്തിന്റെ പ്രചാരകരായി പ്രത്യക്ഷത്തിൽതന്നെ രംഗത്തുവന്നവരുമായി ലീഗു നേതൃത്വം മുന്നണി രൂപീകരിക്കുന്നതിനോട് കോൺഗ്രസ്സ് ഹൈക്കമാന്റ്‌പോലും എതിർപ്പു പ്രകടമാക്കിയപ്പോഴും കേരളത്തിലെ കോഗ്രസ്സ് നേതാക്കൾ ബോധപൂർവ്വം മൗനം ദീക്ഷിച്ചു. മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം (EWS) എന്ന സാമൂഹ്യനീതി നടപ്പിലാക്കാൻ സർക്കാർ ഉത്തരവിറക്കിയപ്പോൾ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷത്തെ പ്രസാദിപ്പിക്കാനായി ഉത്തരവിനെതിരെ രംഗത്തു വരാൻ കോൺഗ്രസിലെ യുവതുർക്കികൾപോലും മത്സരിക്കുകയായിരുന്നു. ഹാഗിയ സോഫിയ വിഷയത്തിൽ ബുദ്ധിപൂർവ്വം മൗനം പുലർത്തിയ യുവതുർക്കികളിൽനിന്നും നന്മയൊന്നും പ്രതീക്ഷിക്കാനില്ലെന്ന് വ്യക്തമാണ്.

കേരളത്തിലെ കോൺഗ്രസ്സിൽ ക്രൈസ്തവർ അനുഭവിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് രൂപംകൊണ്ട കേരള കോൺഗ്രസ്സിനെ പിളർത്താൻ കോൺഗ്രസ്സ് നേതാക്കൾ എന്നും ഒറ്റക്കെട്ടായിരുന്നു. കേരളനിയമസഭയിൽ 25 എം.എൽ.എമാർ ഉണ്ടായിരുന്ന കേരളാകോൺഗ്രസ്സിനെ അധികാരമോഹം ഗ്രഹിച്ച പ്രസ്തുത പാർട്ടി യുടെ നേതാക്കളെ ഉപയോഗിച്ച് പിളർത്താനും ദുർബ്ബലപ്പെടുത്താനും കോൺഗ്രസ്സ് നേതൃത്വത്തിന് എന്നും അമിതാവേശമുണ്ടായിരുന്നു. ജോസഫ് - ജോസ് വിവാദത്തിൽ അനാവശ്യായി പക്ഷംപിടിച്ച് മുന്നണിബന്ധം തകർത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് കോൺഗ്രസ്സ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. യു.ഡി.എഫ് കവീനറെ ബലികൊടുത്തതുകൊണ്ടൊന്നും ഈ പാതകത്തിന് പരിഹാരമാകില്ല. ഇരുപക്ഷങ്ങളെയും അനുരജ്ഞിപ്പിക്കാൻ ക്രൈസ്തവനേതൃത്വം നടത്തിയിരുന്ന ശ്രമങ്ങളെപ്പോലും തകർക്കുന്ന നിലപാടാണ് യു.ഡി. എഫ് നേതൃത്വം സ്വീകരിച്ചത്. കേരളാകോൺഗ്രസ്സിന് എതിരായ തീരുമാനം എടുത്തപ്പോഴും ക്രൈസ്തവ നേതൃത്വത്തോട് ഒരുവാക്കുപോലും ആലോചിക്കാതെ പാണക്കാട്ടു പോയി ചർച്ച നടത്താനാണ് യു.ഡി.എഫ് ശ്രദ്ധിച്ചത്. തീവ്രമുസ്ലീം മൃദുഹിന്ദുത്വമുണിയായി മാറുന്ന യു.ഡി.എഫിന് നിരുപാധികപിന്തുണ നൽകുന്നത് ബുദ്ധിപൂർവ്വമാണോ എന്ന് ക്രൈസ്തവസമുദായം ചിന്തിച്ചു തുടങ്ങിയാൽ കുറ്റം പറയാനാബലി വില്ല.

സാമുദായികമായ സന്തുലനം മുന്നണിരാഷ്ട്രീയത്തിന്റെ വിജയവഴിയാണ്. അസംബ്ലി സീറ്റു വിതരണത്തിലുൾപ്പെടെ യു.ഡി.എഫിന് കൈമോശം വന്നിരിക്കുന്നത് ഈ സന്തുലനമാണ്. കേരളത്തിലെ 18 ശതമാനം ക്രൈസ്തവവോട്ടുകൾ സ്ഥിരനിക്ഷേപംപോലെ കരുതുന്നതിലാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കുത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങളെപോലും പുച്ഛിക്കു സമീപനമാണ് ചില ഘടകകക്ഷി മന്ത്രിമാരിൽനിന്ന് ഉണ്ടാകുത്. യു.ഡി.എഫിൽനിന്ന് നീതി ലഭിക്കില്ല എന്ന ചിന്ത ക്രൈസ്തവരിൽ വളരുന്നതിനെ കോൺഗ്രസ്സ് നേതൃത്വം ഗൗരവമായിക്കണ്ട് പ്രതിരോധിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്.

ഇരുമുന്നണികളും അവഗണിക്കാൻ തക്കവിധം രാഷ്ട്രീയ ബോധവും സമുദായബോധവും കൈമോശം വന്ന സമൂഹമായി ക്രൈസ്തവസമൂഹം മാറ്റപ്പെട്ടു എന്നതാണ് ദു:ഖകരമായ യാഥാർത്ഥ്യം. ക്രൈസ്തവർ ഒരിക്കലും വർഗ്ഗീയമായി ചിന്തിക്കാത്തവരും ചിന്തിക്കാൻ പാടില്ലാത്തവരുമാണ്. എന്നാൽ, സ്വന്തം സമുദായത്തിന്റെ നിലനില്പ്പിന് സാമുദായിക ബോധം അനിവാര്യമാണെന്ന തിരിച്ചറിവ് വർഗ്ഗീയ ധ്രൂവീകരണങ്ങളുടെ ഈ കാലഘട്ടത്തിലെങ്കിലും ക്രൈസ്തവർ ആർജ്ജിക്കേണ്ടതുണ്ട്.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.