ന്യൂയോർക്ക്: അമേരിക്കയടക്കമുള്ള ലോകത്തിന്റെ പല ഭാഗങ്ങളിൽ ദൃശ്യമായ റിംഗ് ഓഫ് ഫയർ എന്ന അഗ്‌നിവലയ ഗ്രഹണം സംഭവിച്ചത് ഒക്ടോബർ 14 നാണ്. പതിവ് ഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രഭാവലയം പോലെയായിരുന്നു സൂര്യ ഗ്രഹണം നടന്നത്. റിംഗ് ഓഫ് ഫയർ ഗ്രഹണത്തിന്റെ ഉപഗ്രഹ ചിത്രം പങ്കിട്ടിരിക്കുകയാണ് നാസ. ഭൂമിയിൽ നിഴൽ പതിക്കുന്നത് വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ, ടെക്സാസിന്റെ തെക്കുകിഴക്കൻ മേഖലയിൽ ചന്ദ്രനിൽ നിന്ന് വീണ നിഴലിന്റെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ആദിത്യഎൽ-1ന്റെ ലക്ഷ്യസ്ഥാനമായ ലാഗ്രഞ്ച് പോയിന്റ് 1-ൽ കാലാവസ്ഥ നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഡീപ് സ്പേസ് ക്ലൈമറ്റ് ഒബ്സർവേറ്ററി (DSCVR) ഉപകരണത്തിലെ എർത്ത് പോളിക്രോമാറ്റിക് ഇമേജിംഗ് ക്യാമറയാണ് (EPIC) ആണ് ചിത്രം പകർത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചിത്രവും നാസ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്ക, മെക്സിക്കോ, തെക്കേ അമേരിക്കയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് റിംഗ് ഓഫ് ഫയർ ദൃശ്യമായത്. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിൽ നിന്നും വ്യത്യസ്തമാണിത്. സൂര്യനെ പൂർണമായും മറയ്ക്കാതെ പ്രഭാവലയം അല്ലെങ്കിൽ ഒരു അഗ്‌നിയുടെ വലയം എന്ന രീതിയിലാകും മറയ്ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.