ബെംഗളൂരു: ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് കീഴടക്കി ലീഗ് റൗണ്ടിലെ എല്ലാ മല്‍സരങ്ങളും ജയിച്ചെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. ടീം ഇന്ത്യ ഇതുവരെ ടൂര്‍ണമെന്റില്‍ പരാജയം അറിഞ്ഞിട്ടില്ല.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 411 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 47.5 ഓവറില്‍ 250 റണ്‍സിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി തേജ നിദമനുരു (54) അര്‍ധസെഞ്ചുറി നേടി.
ALSO READ: സെഞ്ചുറിയുമായി ശ്രേയസും രാഹുലും; നെതര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
39 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ നിദമനുരുവിനെ മുഹമ്മദ് ഷമിയുടെ കൈകളിലെത്തിച്ച് നായകന്‍ രോഹിത് ശര്‍മയാണ് നെതര്‍ലന്‍ഡ്‌സ് ഇന്നിംഗ്‌സിന് വിരാമമിട്ടത്. 0.5 പന്തുകള്‍ മാത്രം എറിഞ്ഞ രോഹിത് 7 റണ്‍സിനാണ് ഒരു വിക്കറ്റ് നേടിയത്.
ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമൊഴികെ ഒമ്പതു പേരും ബോളിംഗ് ചെയ്തു. വിരാട് കോലി മൂന്നോവറില്‍ നിന്ന് 13 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍, രണ്ടോവര്‍ വീതം ബോള്‍ ചെയ്ത സൂര്യകുമാര്‍ യാദവിനും ഗില്ലിനും വിക്കറ്റ് ഒന്നും കിട്ടിയില്ല. യഥാക്രമം 17, 11 റണ്‍സ് ഇവര്‍ വിട്ടുനല്‍കി.
ഇന്ത്യയ്ക്കു വേണ്ടി ബുംറ, സിറാജ്, കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ ഈരണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.