യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നു; ബസിന്റെ ആഡംബരം എന്താണെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി

യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നു; ബസിന്റെ ആഡംബരം എന്താണെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നവ കേരള സദസിന് കാസർകോട് തുടക്കം. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2016ന് മുമ്പ് കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നു. യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ. ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതിയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഏറെ കുറേ പൂർത്തിയായ ഭാഗത്ത് ഇറങ്ങി അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് സദസിലേക്ക് എത്താൻ വൈകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദേശീയ പാത വികസനമെല്ലാം നടക്കില്ലെന്ന് കരുതിയവരെല്ലാം ഇപ്പോൾ ആ വിശ്വാസത്തിലല്ല. സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 2016ൽ അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ ഈ മാറ്റം ഉണ്ടാകുമായിരുന്നോയെന്ന് മുഖ്യമന്ത്രി ചോദിച്ചു

സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കണമെന്ന താൽപര്യത്തോടെ ഒരു കൂട്ടം സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ നേട്ടം ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷേ ജനം അതിനൊപ്പമല്ല. സർക്കാരിനോട് രാഷ്ട്രീയ ഭിന്നത കോൺഗ്രസിനും യുഡിഎഫിനുമുണ്ട്. ബിജെപിക്ക് അത് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർഗോഡ് ഗസ്റ്റ് ഹൗസിൽ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസിൽ കയറി, എന്നാൽ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാൽ പരിപാടി കഴിയുമ്പോൾ മാധ്യമ പ്രവർത്തകർ ബസിൽ കയറണം. അതിന്റെ ഉള്ളിൽ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.