ഡീപ്ഫേക്ക് വീഡിയോകള്‍ തടയാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം; പ്രതികള്‍ക്ക് കനത്ത പിഴ

ഡീപ്ഫേക്ക് വീഡിയോകള്‍ തടയാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം; പ്രതികള്‍ക്ക് കനത്ത പിഴ

ന്യൂഡല്‍ഹി: ഡീപ്ഫേക്ക് വീഡിയോകക്ക്് തടയിടാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം സര്‍ക്കാര്‍. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡീപ്ഫേക്ക് വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുന്ന തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരാനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നത്.

ചലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഇതിനോടകം ഡീപ്ഫേക്കിന് ഇരയായത്. വര്‍ധിച്ചു വരുന്ന ഈ ഭീഷണി നേരിടുന്നതിന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡീപ്ഫേക്ക് വീഡീയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്.

രാജ്യത്ത് ഡീഫ്ഫേക്ക് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നവംബര്‍ 18ന് കേന്ദ്രമന്ത്രി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഉടന്‍ തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ടായിരുന്നു നോട്ടീസ്.

ഡീപ്ഫേക്ക് വീഡിയോയ്ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തിരിച്ചറിയണമെന്നും ഇതിന്റെ ഉള്ളടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.