ആറു വര്‍ഷത്തിനിടെയില്‍ കാണാതായവരില്‍ കണ്ടെത്താനാകാതെ ഇനിയും 103 കുട്ടികള്‍; അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി

ആറു വര്‍ഷത്തിനിടെയില്‍ കാണാതായവരില്‍ കണ്ടെത്താനാകാതെ ഇനിയും 103 കുട്ടികള്‍; അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി

തിരുവനന്തപുരം: കൊല്ലം ഒഴിയൂരില്‍ നിന്നു തട്ടിക്കൊണ്ടു പോയ ആറുവയസുകാരിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ഇന്ന് കേരളം. എന്നാല്‍ കേരളത്തിലെ ഓരോ മാതാപിതാക്കള്‍ക്കും മുന്നയിപ്പുമായി ഒരു പോലീസ് റിപ്പോര്‍ട്ട്.

2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ ആറു വര്‍ഷത്തില്‍ കാണാതായ 103 കുട്ടികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ഡിജിപി. ഇപ്രകാരം കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിന് അന്വേഷണം നടത്താന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയമിച്ച് ഉത്തരവായി.

ആലപ്പുഴ എസ്പി ജി ജയദേവ്, കൊല്ലം കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ക്കാണ് പ്രത്യേക സംഘത്തിന്റെ ഏകോപന ചുമതല. ഇനിയും കണ്ടുകിട്ടിയില്ലാത്ത 103 കുട്ടികളില്‍ 67 പേര്‍ ആണ്‍കുട്ടികളും 36 പേര്‍ പെണ്‍കുട്ടികളുമാണ്.

പ്രത്യേക അന്വേഷണ സെല്ലുകള്‍ രൂപീകരിച്ച് രാജ്യം മുഴുവന്‍ അന്വേഷണം നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കുറിച്ച് വീണ്ടും അന്വേഷണം ആരംഭിക്കാനാണ് തീരുമാനം.

അതേ സമയം, കഴിഞ്ഞ ആറുവര്‍ഷ കാലയളവില്‍ 5400 ആണ്‍കുട്ടികളും 5500 പെണ്‍കുട്ടികളും അടക്കം 11,000 കുട്ടികളെയാണ് കാണാതായത്. ഇവരില്‍ ഭൂരിഭാഗം പേരെയും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ കാണാതായ കുട്ടികളില്‍ ഇരുപതു പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളോ പൂര്‍ണമായ രേഖകളില്ലാത്തവരോ ആയ കുട്ടികളുടെയോ കാണാതാകലുകള്‍ കൂട്ടാതെയുള്ള കണക്കാണിത്.

ഏറ്റവുമധികം കുട്ടികള്‍ കാണാതായിരിക്കുന്നത് തിരുവനന്തപുരത്തും, ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ കാണാതായിരിക്കുന്നത് മലപ്പുറത്തുമാണ്. ഒമ്പതു മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളാണ് കാണാതാവുന്നവരില്‍ അധികവും.

ഓരോ മാസവും ശരാശരി 80 പെണ്‍കുട്ടികള്‍ കാണാതാവുന്നുണ്ടെന്നാണ് കണക്ക്. ഇതിലധികവും തെറ്റായ പ്രേമബന്ധത്തില്‍ പെട്ട് ഒളിച്ചോടുന്നവരാണ്. ഇവരില്‍ ഏറെ പേരെയും കണ്ടെത്തി തിരിച്ചെത്തിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ക്കൊപ്പം ഒളിച്ചോടുന്നവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തും.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നില്‍?

അവയവ കച്ചവടക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് പിന്നിലെ പ്രധാന വില്ലന്‍മാര്‍. തീവ്രവാദത്തിനും വ്യഭിചാരത്തിനുമായും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനായും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതു കുറവല്ല.

ബാലവേല, ലൈംഗിക ചൂഷണം, വ്യാജ ദത്തെടുക്കല്‍ എന്നിവയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്കും കുട്ടികളെ കടത്തിക്കൊണ്ടു പോകാറുണ്ട്. മറ്റ് സംസ്ഥാനങ്ങളായ കര്‍ണാടക, അസാം, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ തട്ടിക്കൊണ്ടു പോയതായി തെളിഞ്ഞിട്ടുണ്ട്.

ഇവര്‍ക്കെല്ലാം പുറമെ, സ്‌കൂളിലേയും വീട്ടിലെയും പ്രഷര്‍ താങ്ങാനാവാതെ വീട്ടില്‍ നിന്ന് ഒളിച്ചോട്ടം നടത്തുന്ന ഒരുകൂട്ടം കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

കാണാതായ കുട്ടികളുടെ കണക്ക് - വര്‍ഷമനുസരിച്ച്

2015 - 1969
2016 - 1735
2017 - 1774
2018 - 2153
2019 -2342

തട്ടിക്കൊണ്ടു പോയവരുടെ കണക്ക്

2016 - 157
2017 - 184
2018 - 205
2019 - 280
2020 -200
2021 -257
2022 - 187


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.