മലയാളി സംരംഭമായ സാറാ ബയോടെക്കിന്റെ 'ഒബെലിയ' കോപ് 28 ഉച്ചകോടിയില്‍ ശ്രദ്ധ നേടി

മലയാളി സംരംഭമായ സാറാ ബയോടെക്കിന്റെ 'ഒബെലിയ' കോപ് 28 ഉച്ചകോടിയില്‍ ശ്രദ്ധ നേടി

ദുബായ്: തൃശൂര്‍ കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജ് ക്യാമ്പസിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ തുടങ്ങിയ വിദ്യാര്‍ഥി സംരംഭമായ സാറാ ബയോടെക് കോപ് 28 ഉച്ചകോടിയില്‍ തിരഞ്ഞെടുക്കപ്പെട്ട 22 സ്റ്റാര്‍ട്ട് അപ്പുകളില്‍ ഒന്നായി ശ്രദ്ധ നേടി. സാറാ ബയോടെക്കിന്റെ പുതിയ ഡി-കാര്‍ബണൈസേഷന്‍ പദ്ധതിയായ ഒബേലിയ അവതരിപ്പിച്ചാണ് മികവ് നേടിയത്.

നൂതനമായി വികസിപ്പിച്ച ആല്‍ഗ സീവീഡ് സാങ്കേതികവിദ്യ (Algae Seaweed technology ) യിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ വലിച്ചെടുത്ത് വളരുന്ന ആല്‍ഗ ഉപയോഗിച്ച് പ്രോട്ടീന്‍ സന്നമ്പന്നമായ ബിസ്‌കറ്റുകളും മറ്റും വ്യാവസായിക രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സാറാ ബയോടെക്കിന് കഴിയും. ഇത്തരത്തിലുള്ള വസ്തുക്കള്‍ ബീ- ലൈറ്റ് എന്ന ബ്രാന്‍ഡില്‍ കമ്പനി നേരത്തെ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

2019 ല്‍ ബി.ടെക് ബിയോടെക്‌നോളജി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ സഹൃദയ എഞ്ചിനീയറിങ് ക്യാമ്പസില്‍ ഒരു വിദ്യാര്‍ഥി സംരഭമായി നജീബ് തുടങ്ങിയ കമ്പനി കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹായത്തോടെയാണ് ലോകോാത്തര വിപണിയിലേക്ക് ചുവടുവെച്ചത്. ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ ദുബായ് പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണവും ഗുണമേന്മയാര്‍ന്ന തൊഴില്‍ സാഹചര്യവും പ്രധാനം ചെയ്യാന്‍ കഴിയും. മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇത് അവതരിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.