ജനീവ: കോവിഡ് വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. വൈറസുകള്‍ പെരുകുകയും രൂപവ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. നിരീക്ഷണം ശക്തമാക്കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയുമാണ് ഇവയെ നേരിടാനുള്ള പോംവഴിയെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു.
കോവിഡ് 19, ജെഎന്‍ 1 ഉപവകഭേദം എന്നിവയെ നിരീക്ഷിച്ചു വരികയാണെന്നും ഈ അവധിക്കാലത്ത് എല്ലാവരും സ്വയം കരുതലെടുക്കണമെന്നും എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ലോകാരോഗ്യ സംഘടന പറയുന്നു.
ഒരുകൂട്ടം രോഗാണുക്കളാണ് ലോകം മുഴുവനുമുണ്ടായ ശ്വാസകോശ രോഗങ്ങളുടെ വര്‍ധനവിനു കാരണം കോവിഡ് 19, ഫ്ളൂ, റൈനോവൈറസ്, മൈക്രോപ്ലാസ്മ ന്യുമോണിയ, മറ്റ് സാര്‍സ് കോവ് 2 വൈറസുകള്‍ തുടങ്ങിയ രോഗകാരികള്‍ കാരണമുള്ള രോഗങ്ങള്‍ ലോകമെമ്പാടും പടരുന്നുണ്ട്. ബിഎ.2.86 ന്റെ ഉപവകഭേദമായ ജെഎന്‍ 1 വ്യാപനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന കോവിഡ് 19 ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോ പറഞ്ഞു.
അവധിക്കാലത്തോടനുബന്ധിച്ചുള്ള കൂടിച്ചേരലുകള്‍, മറ്റ് അണുബാധകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഇപ്പോഴുണ്ടായ കോവിഡ് 19 വര്‍ധനവിന് പിന്നിലുണ്ട്. കോവിഡ് 19 മാത്രമല്ല, മറിച്ച് ഇന്‍ഫ്ളുവന്‍സ, മറ്റ് വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയും വ്യാപകമായി പടരുന്നുണ്ട്.
വൈറസിന് രൂപമാറ്റം സംഭവിച്ച് വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണ് കോവിഡ് കേസുകളുടെ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിലവിലെ കേസുകളില്‍ 68 ശതമാനവും കൊറോണ വൈറസിന്റെ എക്സ്ബിബി ഉപവകഭേദം ജെഎന്‍1 കേസുകളാണെന്നും മരിയ വിശദീകരിച്ചു.
നിലവില്‍ കോവിഡ് 19ന്റെ വര്‍ധനവിനും വിവിധ രാജ്യങ്ങളില്‍ പടരുന്നതിനു പിന്നിലും നിരവധി വ്യത്യസ്ത ഘടകങ്ങളുണ്ട്. ചില രാജ്യങ്ങളില്‍ എക്സ്ബിബിയുടെ ഉപവകഭേദം പടരുന്നുണ്ട്. ആഗോളതലത്തില്‍ 68 ശതമാനമോ അതില്‍ കൂടുതലോ സീക്വന്‍സുകള്‍ എക്സ്ബിബിയുടേതായി ഉണ്ട്.
മറ്റൊരു വകഭേദം ബിഎ.2.886 ആണ്. ഇതിന്റെ ഉപവകഭേദം ജെഎന്‍ 1 ആണ് ഇപ്പോള്‍ പടരുന്നത്. മറ്റ് ഒമിക്രോണ്‍ ഉപവിഭാഗങ്ങളില്‍ കണ്ടതിന് സമാനമായ ഗുരുതര രോഗസാധ്യത ജെഎന്‍1 ലും തള്ളിക്കളയാനാകില്ല. എല്ലാവരും വാക്സിന്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ വൈദ്യ ഉപദേശം തേടാനും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.