'നായ'കൻ

'നായ'കൻ

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. കാവൽക്കാരനായും, കൂട്ടുകാരനായും പലവിധ ജോലിക്കായും നായ മനുഷ്യൻ്റെ കൂടെയുണ്ട്.

പട്ടിയെന്നും നായയെ വിളിക്കാറുണ്ട്. പട്ടീന്ന് പരസ്പരം വിളിക്കാൻ പല മനുഷ്യർക്കും നൂറു നാവാ.. എന്നാൽ ചില മനുഷ്യരെയുണ്ടല്ലോ ഒരു പട്ടിക്കും കണ്ടു കൂടാ..

സ്വന്തം വീട്ടില് ഭക്ഷണമുണ്ടാക്കാൻ പോലും ഇന്നത്തെ മനുഷ്യന്മാർക്ക് നേരോല്ല.. ഏതുനേരവും ഫോണും തോണ്ടിയിരുന്നോ...

നിങ്ങളു ഹോട്ടലിൽ പോയി വയറു നിറേതിന്ന് സുഖിച്ച് നടന്നോ... പട്ടിണി കെടന്ന് നിങ്ങക്ക് കാവലു കെടക്കാൻ ഒരു പട്ടിയേം കിട്ടില്ല...

ഞങ്ങക്കുമുണ്ട് വിശപ്പ്... നിങ്ങൾ തെരുവിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതുകൊണ്ടല്ലേ.ഈ നാട് രോഗികളെ കൊണ്ട് നിറഞ്ഞത്...

മാലിന്യങ്ങൾ ഞങ്ങൾ തിന്നുന്നതുകൊണ്ട് നിങ്ങക്കല്ലേനേട്ടം.. എന്നിട്ടും നിങ്ങക്ക് ഞങ്ങള കൊല്ലണമല്ലേ...

ഇങ്ങു വാടാ...! ഒരുത്തനേം ഞങ്ങൾ വെറുതെവിടില്ല... കടിച്ചു കീറിക്കളയും...

നമുക്കുവേണ്ടത് മാലിന്യ സംസ്കാരമല്ല, മാലിന്യസംസ്കരണമാണ്. 

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26