യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരാൻ തീരുമാനം

യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരാൻ തീരുമാനം

അബുദാബി: യുഎഇയില്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരാൻ തീരുമാനം. 17 മുതല്‍ കുട്ടികള്‍ സ്‍കൂളുകളിലേക്ക് എത്തണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇത് നീട്ടിവെച്ചുകൊണ്ട് അറിയിപ്പ് വിദ്യാഭ്യാസ മന്ത്രാലയം ആണ് പുറത്തിറക്കിയത്.

ഈ മാസം ആദ്യം മുതല്‍ രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് അധികൃതരുടെ ഈ തീരുമാനം. സ്‍കൂളില്‍ വന്ന് പഴയതുപോലെ പഠനം തുടരാന്‍ തീരുമാനിച്ച വിദ്യാർത്ഥികളോട് ഓണ്‍ലൈന്‍ രീതി തന്നെ തുടരാനും ജാഗ്രത പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.