ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടിന്റെ ഒന്നാം സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങൾ ; ഇന്ത്യ എൺപതാം സ്ഥാനത്ത്‌

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടിന്റെ ഒന്നാം സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങൾ ; ഇന്ത്യ എൺപതാം സ്ഥാനത്ത്‌

ഹോങ്കോങ് : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ഹെൻലി റാങ്ക് പട്ടിക പുറത്ത്. പാസ്പോർട്ടുകൾക്ക് റാങ്ക് നൽകുന്ന നൽകുന്ന ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2024 ലെ പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്​പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഈ രാജ്യങ്ങളിലെ പാസ്​പോർട്ട് കൈവശമുള്ളവർക്ക് 194 ഇടങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം.

കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് സ്ഥിരമായി ആധിപത്യം പുലർത്തിയിരുന്നത്. ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങൾക്ക് 193 ഇടങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ആസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര നടത്താം.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് പട്ടികയിൽ എൺപതാം സ്ഥാനത്താണ്. ഉസ്ബെക്കിസ്‍താനുമായാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്. അയൽരാജ്യമായ പാകിസ്താൻ പട്ടികയിൽ നൂറ്റിയൊന്നാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.