റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; നിലമ്പൂര്‍ സ്വദേശിനി അറസ്റ്റില്‍

റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; നിലമ്പൂര്‍ സ്വദേശിനി അറസ്റ്റില്‍

മലപ്പുറം: റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികള്‍ തട്ടിപ്പ് നടത്തിയ യുവതി നിലമ്പൂര്‍ പൊലീസിന്റെ പിടിയിലായി. നിലമ്പൂര്‍ അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബിലയെയാണ് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വായ്പ വാഗ്ദാനം ചെയ്തും വിദേശത്തേക്ക് വിസ നല്‍കാമെന്നും പറഞ്ഞ് ലക്ഷങ്ങള്‍ളാണ് യുവതി തട്ടിയത്.

അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്‍മേലാണ് പ്രതി പിടിയിലായത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥകള്‍ പുറത്ത് വന്നത്. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ട് എന്ന് പ്രതി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു നിലമ്പൂര്‍ സ്വദേശിയായ വ്യാവസായിയില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും ബിസിനസ് ആവശ്യത്തിനായി വന്‍ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നു മനസിലായത്. തുടര്‍ന്ന് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയില്‍ പരാതി നല്‍കുകയും കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

ആര്‍ഭാഢ ജീവിതമാണ് പ്രതി നയിച്ചു വന്നിരുന്നത് നിലമ്പൂര്‍ ഡാന്‍സാഫും നിലമ്പൂര്‍ പൊലീസും ചേര്‍ന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനില്‍ പരാതി പ്രവാഹമായിരുന്നു 4 ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്.

അമ്പലവയല്‍ മണ്ണുത്തി വടക്കാഞ്ചേരി തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എസ്ഐ മുജീബ്, എഎസ്ഐ സുധീര്‍, സിപിഒ സജേഷ്, ടി സുനു എന്നിവരും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.