മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല; റൊട്ടേഷന്‍ രീതിയില്‍ രാജ്യ സഭ സീറ്റ് കോണ്‍ഗ്രസും ലീഗും പങ്കിടും

മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല; റൊട്ടേഷന്‍ രീതിയില്‍ രാജ്യ സഭ സീറ്റ് കോണ്‍ഗ്രസും ലീഗും പങ്കിടും

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 16 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. മലപ്പുറത്തും പൊന്നാനിയും മുസ്ലീം ലീഗും കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കൊല്ലത്ത് ആര്‍എസ്പിയും മത്സരിക്കും.

മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് കോണ്‍ഗ്രസ് ലീഗിനെ അറിയിച്ചു.അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. പിന്നീട് വരുന്ന രാജ്യ സഭ സീറ്റ് കോണ്‍ഗ്രസിനായിരിക്കും. ഇത്തരത്തില്‍ രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു.

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ തീരുമെന്നും നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. സമരാഗ്നി യാത്ര കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനമുണ്ടാകും.

പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ് എംപിമാര്‍ മത്സരിക്കും എന്നതായിരുന്നു ലീഗിലെ നേരത്തെ ധാരണ എങ്കിലും രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയതിനാല്‍ പുതുമുഖത്തെ ഇറക്കണോയെന്നതാണ് നിലവിലെ ആലോചന. യൂത്ത് ലീഗ് നേതാക്കള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാട് മുസ്ലീം ലീഗ് അവസാനം അംഗീകരിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.