ബഹിരാകാശ ടൂറിസം മേഖല വൻ കുതിപ്പിനൊരുങ്ങുന്നു ; ഒരു ലക്ഷം അടി ഉയരത്തിൽ വൈ-ഫൈ ഭൂമിയിലേക്ക് തത്സമയം വിവരം കൈമാറാം

ബഹിരാകാശ ടൂറിസം മേഖല വൻ കുതിപ്പിനൊരുങ്ങുന്നു ; ഒരു ലക്ഷം അടി ഉയരത്തിൽ വൈ-ഫൈ ഭൂമിയിലേക്ക് തത്സമയം വിവരം കൈമാറാം

ബ്രസീലിയ: ബഹിരാകാശത്ത് അത്താഴ വിരുന്നൊരുക്കാൻ പദ്ധതിയിട്ട് പ്രമുഖ സ്പേസ് ടൂറിസം കമ്പനി. സ്പേസ് VIP (SpaceVIP) ആണ് ‘കോസ്മിക് ഭക്ഷണം’ ആസൂത്രണം ചെയ്യുന്നത്. ഡെൻമാർക്ക് ഷെഫ് റാസ്മസ് മങ്കായിരിക്കും വിരുന്നൊരുക്കുക. ആറ് പര്യവേക്ഷകർ ആറ് മണിക്കൂർ നീണ്ട യാത്രയ്‌ക്കെടുവിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് 99 ശതമാനം മുകളിലാകും കോസ്മിക് ഭക്ഷണം രുചിക്കുക. 4,95,000 ഡോളറായിരിക്കും ടിക്കറ്റ് നിരക്ക്.

ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന സ്പേസ് പ്രൈസ് ഫൗണ്ടേഷൽനിലേക്കാകും മിഷനിൽ നിന്ന് ലഭിക്കുന്ന തുക സംഭവാന ചെയ്യുക. ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ബഹിരാകാശ പേടകമായ സ്‌പേസ് പെഴ്‌സ്‌പെക്‌റ്റീവിന്റെ സ്‌പേസ്ഷിപ്പ് നെപ്‌ട്യൂണിലാകും കോസ്മിക് ഭക്ഷണം വിതരണം ചെയ്യുക. ആറ് പര്യവേക്ഷകരുമായി. യാത്ര തിരിക്കുന്ന ദൗത്യം 2025-ലാകും വിക്ഷേപിക്കുക. സ്പേസ് ബലൂൺ‌ ഉപയോ​ഗിച്ച് സാവാധാനത്തിൽ ചലിക്കുന്ന മർദമുള്ള കാപ്സ്യൂളാണ് സ്പേസ്ഷിപ്പ് നെപ്ട്യൂൺ.

അസാധ്യമായവയെ സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് സ്‌പേസ് പെഴ്‌സ്‌പെക്റ്റീവിന്റെ സ്ഥാപകനും കോ-സിഇഒയുമായ ജെയ്ൻ പോയിൻ്റർ പറഞ്ഞു.പ്രമുഖ കലാകരന്മാരുടെ പങ്കാളിത്തത്തോടെയാണ് പര്യവേക്ഷണം നടത്തുന്നതെന്ന് സ്പേസ് വിഐപിയുടെ സ്ഥാപകൻ റോമൻ ചിപ്പോരുഖ പറഞ്ഞു. മനുഷ്യന്റെ അവബോധം വളർ‌ത്തുന്നതിനും ബഹിരാകാശ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന പര്യവേഷണങ്ങളുടെ പരമ്പരയിലെ ആദ്യത്തേതാകും ഇതെന്നും അദ്ദേ​ഹം പറഞ്ഞു.

ഇതിന് പുറമേ സമുദ്രനിരപ്പിൽ നിന്ന് ഒരു ലക്ഷം അടി ഉയരത്തിൽ പോയാലും വൈ - ഫൈ ആക്‌സസ് ചെയ്യാനും തത്സമയം ഭൂമിയിലേക്ക് വിവരങ്ങൾ അയക്കാനും ബന്ധപ്പെടാനും സാധിക്കും. ഭൂമിയുടെ വക്രതയ്‌ക്ക് മുകളിൽ സൂര്യോദയം കാണാനുള്ള അവസരവും പര്യവേക്ഷകർക്ക് കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.