ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്തു; കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെ വിടാതെ ഇ.ഡി

 ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്തു; കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെ വിടാതെ ഇ.ഡി

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്തു. തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞതിനെതിരെയാണ് അപ്പീല്‍. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ഇ.ഡി അപ്പീലില്‍ ആവശ്യപ്പെടുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ.ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി.ആര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി മെയ് 22 ന് പരിഗണിക്കും.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുതെന്ന ഉത്തരവിനെയും അപ്പീലില്‍ ചോദ്യം ചെയ്യുന്നു. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇ.ഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകള്‍ക്ക് തോമസ് ഐസകില്‍ നിന്നും വിശദീകരണം വേണമെന്നും എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലാണ് ഇ.ഡി വ്യക്തത തേടുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇ.ഡി അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.