മാസപ്പടി കേസിൽ ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; ഇഡി അന്വേഷണത്തിൽ ഇടപെടാൻ സാധിക്കില്ല: ഹെെക്കോടതി

മാസപ്പടി കേസിൽ ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; ഇഡി അന്വേഷണത്തിൽ ഇടപെടാൻ സാധിക്കില്ല: ഹെെക്കോടതി

കൊച്ചി: മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ ഹെെക്കോടതിയെ സമീപിച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ)​ എം.ഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി. ഇഡി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹെെക്കോടതി അറിയിച്ചു. ഇഡി സമൻസിലെ തുടർ നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരൻ കർത്തയോട് നിർദേശിച്ചിരിക്കുന്നത്.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണാ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വീണ വിജയൻ, എക്സാലോജിക്ക് കമ്പനി, പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി എന്നിവരാണ് അന്വേഷണ പരിധിയിൽ ഉള്ളത്. ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ. ചോദ്യം ചെയ്യലിന് മുന്നോടിയായി എതിർ കക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടേക്കും. ഇതുമായി സഹകരിച്ചില്ലെങ്കിൽ റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അതിന് ശേഷമാകും ചോദ്യം ചെയ്യൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.