വിവാദ ചിത്രം 'ദി കേരള സ്റ്റോറി' താമരശേരി രൂപത ഇന്ന് പ്രദര്‍ശിപ്പിക്കും; പ്രദര്‍ശനം വൈകിട്ട് മൂന്നിന് കെസിവൈഎം യൂണിറ്റുകളില്‍

 വിവാദ ചിത്രം 'ദി കേരള സ്റ്റോറി' താമരശേരി രൂപത ഇന്ന് പ്രദര്‍ശിപ്പിക്കും; പ്രദര്‍ശനം വൈകിട്ട് മൂന്നിന് കെസിവൈഎം യൂണിറ്റുകളില്‍

കോഴിക്കോട്: താമരശേരി രൂപതക്ക് കീഴില്‍ വിവാദ ചിത്രം 'ദി കേരള സ്റ്റോറി'ഇന്ന് പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുക. വൈകിട്ട് മൂന്നിന് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും.

നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവല്‍ക്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് രൂപത വ്യക്തമാക്കി.

320 ലധികം കുട്ടികളെ പ്രണയക്കെണിയില്‍ നിന്ന് താമരശേരി രൂപത രക്ഷിച്ചിട്ടുണ്ടെന്ന് രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങള്‍ എതിര്‍ക്കപ്പെടണമെന്നും 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദര്‍ശനം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നുമായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.

സിനിമ പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല. കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ആ സിനിമ. നിരോധിത സിനിമ അല്ലാത്തതിനാല്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍ വ്യക്തമാക്കിയിരുന്നു.

സിനിമ പ്രദര്‍ശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങള്‍ക്ക് എതിരെ ബോധവല്‍കരണം അനിവാര്യമാണ്. താമരശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി ശനിയാഴ്ച പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.