'സത്യൻ'

'സത്യൻ'

കോഴിമുട്ട വിൽക്കാനായി അച്ഛനും മകനും സ്കൂട്ടറിൽ അങ്ങാടിയിലേക്ക് യാത്രയായി. യാത്രക്കിടയിൽ മകൻ സംസാരം തുടങ്ങി.

"അച്ഛാ മുട്ട വിറ്റുവിറ്റ് നമുക്കൊരു കാറു വാങ്ങണം. കാറിൽ മുട്ട വിറ്റ് ഒരു ലോറി വാങ്ങണം. ലോറി നിറേ മുട്ട വിറ്റ് നമുക്കൊരു ബസ്സു വാങ്ങണം". ഇതു കേട്ട അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു. "അവസാനം കടം കേറി സ്ഥലം വിറ്റുവിറ്റ് അച്ഛൻ മൊട്ടയിടണം". മകൻ അച്ഛനെ കെട്ടിപ്പിടിച്ച് കുടുകുടെ ചിരിച്ചു. ചിരി നിലച്ചു.ഒരു കല്ലിൽ കയറി സ്കൂട്ടർ ചെരിഞ്ഞു...!

മുട്ടയുണ്ടായിരുന്ന ബക്കറ്റും മറിഞ്ഞു...! ബക്കറ്റും സ്കൂട്ടറും പെട്ടെന്ന് നേരയാക്കി അവർ അങ്ങാടിയിലേക്ക് നീങ്ങി.. "എടാ വണ്ടി ചെരിഞ്ഞപ്പോ മുട്ട പൊട്ടിക്കാണുമോ..? ഇല്ലച്ഛാ.. നല്ല അടപ്പുള്ളതുകൊണ്ട് ഒന്നും പുറത്ത് പോയില്ല.. അച്ഛൻ വിഷമിക്കാതെ.. പിന്നെ ഒരോ മുട്ടയും അമ്മ കടലാസിൽ പൊതിഞ്ഞാവെച്ചേ."

താമസിയാതെ അവർ അങ്ങാടിയിലെ തട്ടുകടയിലെത്തി. ബക്കറ്റു തുറന്നപ്പോ തട്ടുകടക്കാരൻ കണ്ടത് നിറയെ പൊട്ടിയ മുട്ടകൾ. മകൻ പറഞ്ഞു.. ചേട്ടാ വണ്ടി ചെറുതായൊന്നു ചെരിഞ്ഞു.. ബക്കറ്റ് മറിഞ്ഞായിരുന്നു.. അടപ്പുള്ളതുകൊണ്ട് പൊട്ടിയില്ലെന്ന് കരുതി... ഓംലെറ്റടിക്കാനൊക്കെ ചേട്ടന് പറ്റൂലോ...?

അപ്പോൾ തട്ടുകടക്കാരൻ.. മുട്ടയെല്ലാം പൊട്ടിച്ചു.. പോയത് പോയി... ഇത് കളഞ്ഞ്. ആ ടാപ്പീന്ന് വെള്ളമെടുത്ത് ബക്കറ്റും കഴുകി വേഗം വിട്ടോ.. ഒന്നും മിണ്ടാതെ പൊട്ടിയ മുട്ടകളുമായി അച്ഛനും മകനും വീട്ടിലേക്കു തിരിച്ചു.

വഴിയിൽ വെച്ച് മകൻ ചോദിച്ചു.. അച്ഛാ പൊട്ടിയ മുട്ടയുമായി ചെന്നാ അമ്മ വഴക്കുണ്ടാക്കില്ലേ.. എനിക്കു തല്ലും കിട്ടും. ഇത് അമ്മയറിയണ്ട. മുട്ടയുടെ കാശ് അച്ഛൻ അമ്മയ്ക്ക് കൊടുത്താൽ പ്രശ്നം തീരും.

അച്ഛൻ വണ്ടിക്ക് വേഗത കൂട്ടി.. താമസിയാതെ അവർ വീട്ടിൽ എത്തി പൊട്ടിയ മുട്ട കണ്ട് ഭാര്യ.. ഞാൻ കഷ്ടപെട്ട് കോഴിയേ പോറ്റിയുണ്ടാക്കിയ മുട്ടയാ.. എല്ലാം പൊട്ടിച്ചു വന്നിരിക്കുന്നു.. നാളെ ചിട്ടിക്കടക്കേണ്ട കാശാ..!!

ഇതു കേട്ട ഭർത്താവ് പറഞ്ഞു.. ഇതാ നിൻ്റെ മുട്ടയുടെ കാശ്.. എനിക്കിത് മറച്ചുവെക്കാമായിരുന്നു. എന്നാൽ ഞാനൊരു കള്ളം ചെയ്താൽ അതു കണ്ട് വലിയ കള്ളത്തരങ്ങൾ ഇവൻ ചെയ്യും സത്യം കണ്ടും  ചെയ്തും നമ്മുടെ മകൻ വളരട്ടെ...!!

തനിക്ക് തന്ന മുട്ടയുടെ കാശ് ഭർത്താവിന് തിരികെ കൊടുത്ത് ഭാര്യ പറഞ്ഞു. നിങ്ങളാണ്... 'സത്യൻ'..!

സത്യം ജയക്കൊടി പാറിക്കും സത്യം

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26