വ്യാപക ക്രമക്കേടുകള്‍ നടന്നതിന് തെളിവില്ല; നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

വ്യാപക ക്രമക്കേടുകള്‍ നടന്നതിന് തെളിവില്ല; നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന്  സുപ്രീം കോടതി

ന്യുഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ച വ്യാപകമായി നടന്നതായി കണ്ടെത്തനായില്ലെന്ന് കോടതി പറഞ്ഞു.

നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനപരീക്ഷ നടത്തണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്നാണ് പരിഗണിക്കുന്നത്്. വിധി പ്രസ്താവനയ്ക്കിടയിലാണ് നീറ്റ് പുനപരീക്ഷ നടത്തേണ്ടെന്ന് വ്യക്തമാക്കിയത്.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്്.

ഈ പരീക്ഷയെഴുതിയത് 23 ലക്ഷം പേരാണ് അതില്‍ തന്നെ 20 ലക്ഷം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാല്‍ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അല്‍പ്പസമയത്തിനുള്ളില്‍ കേസുകമായി ബന്ധപ്പെട്ട പൂര്‍ണ വിധി പുറത്ത് വരും.

ഈ വിഷയത്തില്‍ നേരത്തെ തന്നെ എന്‍ടിഎയും സിബിഐയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. വ്യാപക ചോര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എന്‍ടിഎ വാദം. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി എന്‍ടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തന്നെ ചില വിദ്യാര്‍ഥികള്‍ക്ക് അവിശ്വസനീയമായ വിധത്തില്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.