മറുമണ്ണ്

മറുമണ്ണ്

അന്നാമേ....

എടീ  അന്നക്കുട്ടീ...

എന്നെ തനിച്ചാക്കി നീയെന്തിനാടി ഈ കുഴി മാടത്തിൽ കെടക്കുന്നേ..?

ഒന്നെണീറ്റുവാടീ... അന്നാമേ...!

നിനക്കെന്നോട് ഒന്നും പറയാനില്ലേ.. എന്തെങ്കിലുമൊന്ന് പറ...!
അന്നാമേ...!!

"ഇച്ചായാ.., ഇച്ചായാ... എനിക്കിപ്പോ ആറടി മണ്ണെങ്കിലുമുണ്ട്... മക്കൾക്കു വേണ്ടി ഏക്കറുകണക്കിന് മണ്ണ് സമ്പാദിച്ചു കൂട്ടിയ ഇച്ചായനിന്ന് ഒരടി മണ്ണു പോലുമില്ല.... എല്ലാം.. നമ്മുടെ മക്കള്...."

അന്നാമേ, ഇനി എനിക്കുവയ്യ...! നമ്മുടെ മക്കൾക്ക്... എന്നെ വേണ്ട..!! നിൻ്റെ ആറടി മണ്ണിലേക്ക് എന്നേം കൂടി കൊണ്ടു പോടീ... ഒന്നു വേഗം കൊണ്ടു പോ...

ഇച്ഛായാ.....!!!!

ഓർക്കുക, മറുമണ്ണിലേക്കുള്ള യാത്രയിലാണ് നമ്മളും...

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.