ലെച്ചേത്തോയിലെ സന്യാസിയും നോമ്പും

ലെച്ചേത്തോയിലെ  സന്യാസിയും നോമ്പും

ലെച്ചേത്തോ(ഇറ്റലി): ലെച്ചേത്തോയിലെ അഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ഒരു പുരാതന പെയിന്റിംഗ് ഉണ്ട്. സന്യാസികള്‍ ഭക്ഷം കഴിക്കുന്നചിത്രമാണ്. ആശ്രമത്തിലെ കന്യാസ്ത്രീകള്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. പണ്ട് അഗസ്റ്റീനിയന്‍ സന്യാസികള്‍ ഇവിടെ സന്യസിച്ചിരുന്നു. കട്ടിയേറിയ ബ്രഡ് മാത്രമായിരുന്നു അവരുടെ ഭക്ഷണം. ഒരു സന്യാസിക്ക് അതു കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതിനാല്‍ കഠിനമായ ആശ്രമജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഒരുദിവസം ആശ്രമം ഉപേക്ഷിച്ച് പുറപ്പെടാന്‍ തുടങ്ങി. വഴിയിലേക്കിറങ്ങിയപ്പോള്‍ ക്രിസ്തു സന്യാസിക്ക് പ്രതൃക്ഷനായി നീ എവിടെ പോകുന്നുവെന്ന് ചോദിച്ചു. ആശ്രമത്തിൽ കട്ടിയേറിയ ബ്രെഡ് മാത്രമേയുള്ളുവെന്നും ബുദ്ധിമുട്ടായതുകൊണ്ട് താന്‍ ആശ്രമം ഉപേക്ഷിച്ച് പോകുകയാണെന്നും ബ്രഡ് കൊണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ക്രിസ്തു മറുപടി പറഞ്ഞത് ഇപ്രകാരമാണ് ' നീ ആ ബ്രഡ് എന്റെ വിലാവിലെ മുറിവിലുള്ള രക്തത്തില്‍ വെച്ചതിനുശേഷം കഴിക്കുക'. ഈശോയുടെ വാക്കുകേട്ട് പശ്ചാത്തപിച്ച ആ സന്യാസി, ആശമത്തിലേക്ക് തിരിച്ചുപോയി സന്യാസം തുടര്‍ന്നു.

നോമ്പ് കാലത്ത് 40 ദിവസത്തെ നോമ്പെടുക്കാൻ ബുദ്ധിമുട്ടുന്നവരുണ്ട്. ഇഷ്ട ഭക്ഷണം ഉപേക്ഷിക്കാന്‍ മടിയുള്ളവര്‍, പ്രാര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, മറ്റുള്ളവരെ സഹായിക്കാന്‍ താത്പരൃമില്ലാത്തവര്‍. ഒക്കെ ഈ സന്ന്യാസിയെപോലെയാണ്. പക്ഷേ, ക്രിസ്തുവിന്റെ സ്നേഹത്തില്‍ ആശ്രയിക്കുമ്പോള്‍ ഏതുകാരൃവും ചെയ്യാന്‍ ശക്തി ലഭിക്കും. ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുമ്പോൾ, നോമ്പെടുക്കാനും പ്രാര്‍ത്ഥിക്കാനും ദാനധര്‍മ്മം ചെയ്യാനും കൃപ ലഭിക്കും. 40 ദിവസങ്ങളിലെ നോമ്പെടുക്കാൻ മരണവേദനയനുഭവിച്ച ക്രിസ്തു നമ്മെ തീര്‍ച്ചയായും സഹായിക്കും.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26