കൊച്ചി : മുനമ്പം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കടുത്തുരുത്തി മേഖല കത്തോലിക്ക കോൺഗ്രസും വിവിധ സംഘടനകളും. കത്തോലിക്ക കോൺഗ്രസിൻ്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ കടുത്തുരുത്തി ഫൊറോന വികാരി ഫാദർ മാത്യു ചന്ദ്രൻകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.
മുനമ്പം വിഷയത്തിന് കാരണമായ വഖഫ് ബോർഡിൻ്റെ നിയമനിർമാണത്തിൽ പരിഷ്കരണം നടത്തുന്നതിന് ഭരണപക്ഷവും പ്രിതിപക്ഷവും ഒന്നിച്ച് ചേർന്ന് സൗഹാർദ അന്തരീക്ഷം തകർക്കാതെ പരിഹാരം കണ്ടെത്താൻ തയ്യാറാകണമെന്ന് ഫാദർ മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു. വഖഫ് ബോർഡ് മാത്രമല്ല ഒരു മത നിയമവും ഇന്ത്യൻ ജുഡീഷ്യറിക്ക് മുകളിൽ ആകാൻ പാടില്ല എന്ന് ഫാദർ മാത്യു ചന്ദ്രൻകുന്നേൽ പ്രസ്താവിച്ചു.
കടുത്തുരുത്തി അസിസ്റ്റൻറ് വികാരി ഫാദർ മാത്യം തൈയ്യിൽ, കടുത്തുരുത്തി മേഖല കത്തോലിക്ക കോൺഗ്രസ് പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ, സെക്രട്ടറി ജോർജ്ജ് മങ്കുഴിക്കരി, സന്തോഷ് നടുപ്പറമ്പിൽ കൈക്കാരൻമാർ സന്യസ്തർ, വിവിധ സംഘടനകളുടെ നേതാക്കൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.