ന്യൂഡല്‍ഹി: ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണത്തിന് (സ്പാഡെക്സ്) തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സഹായകമാകുന്ന നിര്‍ണായക ദൗത്യമാകും ഇത്.
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച ശേഷം, അവിടെ വച്ച് രണ്ടാക്കുകയും പിന്നീട് കൂട്ടിച്ചേര്‍ക്കുകയുമാണ് ലക്ഷ്യം. പിഎസ്എല്‍വി-സി 60 ലാണ് പേടകങ്ങള്‍ വിക്ഷേപിക്കുന്നത്.
SDX01 (ചേസര്‍), SDX02 (ടാര്‍?ഗറ്റ്) എന്നീ രണ്ട് ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 220 കിലോ ഗ്രാം ഭാരമാണ് ഓരോ പേടകത്തിനും ഉള്ളത്. 55 ഡിഗ്രി ചെരുവില്‍ 470 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ വിക്ഷേപിക്കും. പിന്നാലെ ഇവ കൂടിച്ചേരും. ഇന്ധനവും ഊര്‍ജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും.
66 ദിവസം കൊണ്ടാകും പരീക്ഷണം അവസാനിക്കുക. പേടകങ്ങള്‍ രണ്ടായി വിക്ഷേപിക്കുമ്പോള്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും കൂടിച്ചേര്‍ന്ന് കഴിയുമ്പോള്‍ (ഡോക്കിങ്) പ്രവര്‍ത്തനം എപ്രകാരം ആകുമെന്നുമാണ് പരീക്ഷണത്തിലൂടെ പഠിക്കുക.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലും ഡോക്കിങ് പരീക്ഷണം സഹായിക്കും. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിലും ഇത് ഗുണം ചെയ്യും. പരീക്ഷണം വിജയകരമായാല്‍ ഇന്‍-സ്‌പേസ് ഡോക്കിങ് എന്ന നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ഇന്‍-സ്‌പേസ് ഡോക്കിങ് സാധ്യമാക്കിയ രാജ്യങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.