കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനെ  അറിയിക്കാന്‍ നിര്‍ദേശം;  വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ ഒരു മാസത്തിനകം ബന്ധപ്പെട്ടവര്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് പുതിയ നിര്‍ദ്ദേശം. രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ റജിസ്ട്രി തയാറാക്കാനാണിത്. അതിനായി ആരോഗ്യ സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കി. അര്‍ബുദചികിത്സയും പരിശോധനയും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഇനി മുതല്‍ രോഗികളുടെ വിവരം സര്‍ക്കാരിലേക്ക് നിര്‍ബന്ധമായും കൈമാറണമെന്നാണ് നിര്‍ദേശം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

പ്രഖ്യാപിത രോഗങ്ങളുടെ പട്ടികയില്‍ ഇനി അര്‍ബുദ രോഗവും ഉള്‍പ്പെടുത്തും. ക്ഷയം, കുഷ്ഠം, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്, മലേറിയ, ഡെങ്കിപ്പനി, കോളറ എന്നിവയാണ് നിലവില്‍ പ്രഖ്യാപിത രോഗങ്ങള്‍. പട്ടികയില്‍പ്പെടുത്തി പ്രത്യേക പരിഗണ നല്കുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകും.

ഏതൊക്കെ ശരീര ഭാഗങ്ങളില്‍ കൂടുതലായി അര്‍ബുദം ബാധിക്കുന്നു, രോഗവ്യാപന നിരക്ക് ഇതൊക്കെ കൃത്യമായി കണ്ടെത്താന്‍ റജിസ്ട്രി വഴിയൊരുക്കും. രോഗം തിരിച്ചറിഞ്ഞാല്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്തം ഡോക്ടര്‍, പതോളജിസ്റ്റ്, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ആയുഷ്, ഇഎസ്‌ഐ സ്ഥാപനങ്ങള്‍, ലാബുകള്‍, പാലിയേററീവ് സെന്ററുകള്‍ തുടങ്ങിയവയും രോഗികളെക്കുറിച്ചുളള വിവരങ്ങള്‍ നിര്‍ബന്ധമായും കൈമാറണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.