സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തേക്കും. സമരം ചെയ്ത ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് സൂചന. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാരുടെ സമരം തീര്‍ക്കാനുള്ള ഫോര്‍മുലയും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.

ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ താത്കാലിക നിയമനം നിര്‍ത്തിവയ്ക്കും. മൂന്നു മാസത്തേക്ക് ലാസ്റ്റ് ഗ്രേഡില്‍ താത്കാലിക നിയമനം ഉണ്ടാകില്ല തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നൈറ്റ് വാച്ച്‌മാന്‍ തസ്തികയിലെ ഡ്യൂട്ടി സമയം കുറയ്ക്കുന്നതും ആഴ്ചയില്‍ 48 മണിക്കൂറില്‍നിന്ന് 24 മണിക്കൂറായി കുറയ്ക്കുന്നതും സംബന്ധിച്ചും തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു തരുന്നതു വരെ സമരം തുടരാനായിരുന്നു എല്‍ജിഎസ്, സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ തീരുമാനം.എന്നാല്‍ ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ നിരാഹാരത്തിലേക്കു കടക്കുകയും ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ ഒഴിവുകള്‍ കൂടി പരിഗണിച്ചാവും മന്ത്രിസഭാ തീരുമാനം.

അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ട് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം വേണ്ടത്ര നിയമനം ലഭിക്കാത്തതും നിയമനം വൈകുന്നതുമായ മറ്റു പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിക്കുന്നന് സര്‍ക്കാരിന് തിരിച്ചടിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.