തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ മന്ത്രി കെ.ടി ജലീലിന്റെ അടുപ്പക്കാരനെ സ്ഥിരപ്പെടുത്തുന്നതിന് നീക്കമെന്ന് ആക്ഷേപം. എതിര്‍പ്പുകള്‍ മറികടന്നാണ് നിയമന നീക്കം. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലടക്കം നിലവില്‍ ഡെപ്യൂട്ടഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചുളള നീക്കമാണ് വിവാദമാകുന്നത്.
ഡയറക്ടര്‍, പ്രോജക്ട് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ഫെബ്രുവരി 11നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. തസ്തികകള്‍ സ്ഥിരപ്പെടുത്തി, നേരിട്ടുളള നിയമനത്തിന് സ്‌പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചാണ് വിജ്ഞാപനം. പക്ഷെ അവസാന ഭാഗത്ത് ഇതേ തസ്തികകളില്‍, നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്നും പരാമര്‍ശിക്കുന്നു.
ഇതോടെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലവില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരേയും ഡെപ്യൂട്ടേഷനില്‍ എത്തിയവരേയും സ്ഥിരപ്പെടുത്താനാകും. ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ അഞ്ച് വര്‍ഷത്തെ പരിചയവും യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ തസ്തികയില്‍ നിലവില്‍ ജോലി ചെയ്യുന്നത് മന്ത്രിയുടെ അടുപ്പക്കാരനായ കൊല്ലം സ്വദേശി അന്‍സറാണ്.
2018ലാണ് സ്‌കൂള്‍ അദ്ധ്യാപകനായിരിക്കെ ഡെപ്യൂട്ടേഷനിലെത്തിയ ഇയാള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. ഇപ്പോള്‍ സ്‌പെഷ്യല്‍ റൂള്‍ വഴി സ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് ആക്ഷേപം. വന്‍തുക ശമ്പളത്തില്‍ ഗസറ്റ് റാങ്കിലടക്കം ഡെപ്യൂട്ടേഷനിലുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ വകുപ്പില്‍ തന്നെ എതിര്‍പ്പുണ്ട്. ധനവകുപ്പും എതിര്‍പ്പ് ഉയര്‍ത്തി. ഒപ്പം ജൂനിയര്‍ സൂപ്രണ്ടായും സൂപ്പര്‍വൈസറായും പ്രോജക്ട് ഓഫീസറായും മറ്റു മൂന്ന് പേരെക്കൂടി സ്ഥിരപ്പെടുത്താന്‍ ശ്രമമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.