പപ്പി

പപ്പി

പപ്പി കുട്ടാ..നീ മാത്രമാ... എനിക്കി വീട്ടിൽ കൂട്ട്... അതോണ്ടാ... എല്ലാം... നിന്നോട് പറയണേ...

എടാ... എൻ്റെ ഡാഡിക്കും മമ്മിക്കും എന്നെയൊന്ന് കൊഞ്ചിച്ചാലെന്താ..? ഒന്ന് കെട്ടിപിടിച്ചാലെന്താടാ..? എനിക്കൊരുമ്മ തന്നാലെന്താ...? അവരുടെ കാറില് എന്നെയൊന്ന് സ്കൂളിലാക്കിയാലെന്താടാ..?

ഡാഡിക്കും മമ്മിക്കും എങ്ങിനേലും കുറെകാശുണ്ടാ ക്കണമെന്നേയുള്ളൂ..!! എന്തിനാ പപ്പികുട്ടാ.. ഇത്രേം കാശ്..!! ഒരു പലഹാരം പോലും ഈ വീട്ടിൽ ഉണ്ടാക്കാറില്ല..! നൂഡിൽസും, ബിസ്കറ്റും തിന്നു ഞാൻ മടുത്തെടാ... അവർക്കൊന്നിനും നേരമില്ല തിരക്കാ.. തിരക്ക്.!!

അതാ.. എന്റെ ഓട്ടോ വന്നു.
പപ്പികുട്ടാ..ബൈ.. ബൈ..

"ഒന്നുതലോടാം നമ്മുടെ മക്കളെ"



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.