ക്വീൻസ്സാൻഡ്: ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ കിഴക്കന്‍ ഓസ്‌ട്രേലിയ അതീവ ജാഗ്രതയില്‍. ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
ക്വീന്‍സ്ലാന്‍ഡിലെ 600 സ്‌കൂളുകളും ന്യൂ സൗത്ത് വെയില്‍സിലെ 280 സ്‌കൂളുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നിര്‍ദേശിച്ചു. ശനിയാഴ്ച രാവിലെ ക്വീന്‍സ്ലാന്‍ഡ് തീരത്ത് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കും. സണ്‍ഷൈന്‍ കോസ്റ്റ് മേഖലയിലും ഗോള്‍ഡ് കോസ്റ്റ് നഗരത്തിനും ഇടയിലായിരിക്കും ഇത്. ചുഴലിക്കാറ്റിനെ നേരിടാന്‍ ബ്രിസ്‌ബെയ്‌നില്‍ 310000 മണല്‍ ചാക്കുകള്‍ എത്തിച്ചതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.
ആശുപത്രികള്‍ സജ്ജമാക്കി. വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. കരയിലെത്തുമ്പോള്‍ കാറ്റിന്റെ വേഗത കുറയുമെങ്കിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. ബ്രിസ്‌ബെയ്‌നിലെ 20000 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.