പെന്‍സില്‍വാനിയ: അവധി ആഘോഷിക്കാന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കനിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രീ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സുദീക്ഷ(20)യെയാണ് കാണാതായത്. ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിന് പിന്നാലെ സുദീക്ഷയെ കാണാതാകുകയായിരുന്നു. മാർച്ച് ആറാം തീയതിയായിരുന്നു സംഭവം. സുദീക്ഷയ്ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയിലായിരുന്ന സുദീക്ഷയും സുഹൃത്തുക്കളും പുലര്‍ച്ചെ നാല് മണിയോടെ ബീച്ചിലേക്ക് പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ 5.50 ഓടെ സുഹൃത്തുക്കള്‍ ഹോട്ടലിലേക്ക് മടങ്ങുകയും സുദീക്ഷ ബീച്ചില്‍ തുടരുകയുമായിരുന്നു. ഇതിനിടെ എപ്പോഴെങ്കിലും സുദീക്ഷ തിരയില്‍പ്പെട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടി ഇതിനോടകം മരിച്ചിട്ടുണ്ടാകാം എന്നും പൊലീസ് കരുതുന്നു.
എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സുദീക്ഷയുടെ കുടുംബത്തിന്റെ ആവശ്യം.സുദീക്ഷയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് കുടുംബം കരുതുന്നത്. അന്വേഷണം ഊര്‍ജിതമാക്കണമെന്നും സുദീക്ഷയെ എത്രയും വേഗം കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനായി ഡ്രോണുകളും ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.