ലഹരി;
ലഹരിയാണ് ചുറ്റിലും
ഭ്രാന്തമായ്
ചിന്തയിൽ ഉയരുന്ന
സ്വപ്നങ്ങളാണെൻ ലഹരി
കാലത്തിൻ കുത്തൊഴുക്കിൽ
വീഴാതെ നിൽക്കണം,
ഉള്ളിൽ നിറയും
വേദനയൊക്കെയും
മൗനമായ് മായ്ക്കണം,
അറിവിൻ്റെ സീമക്കുള്ളിൽ
അരുതാത്തുണ്ടെങ്കിൽ
അറുത്തകലേക്കെറിയണം,
ആർത്തലച്ചുയരും കടൽ
തിരകൾക്ക് മേലെ
ശാന്തമായ് നടക്കണം,
തിരതള്ളും കടലിൻ
ആഴത്തിലേക്കിറങ്ങി
ശോഭയേറും മുത്തുകൾ
നിറയും മുത്തുചിപ്പികൾ
വാരിയെടുക്കണം,
നറുമണം പരത്തുന്ന
തെന്നലായ് പാരിൽ
പാറി പറന്നു നടക്കണം,
കുളിരേകും പുതു
മഴയായ് പെയ്യണം,
ശൈത്യ ഋതുവിൽ
മഞ്ഞായ് ചുററിലും
നിറഞ്ഞുയർന്ന് പിന്നെ
സൂര്യാംശുവിലലിയണം,
പാൽനിലാചന്ദ്രികയാവണം,
തിളങ്ങും താരകങ്ങളാവണം,
പിണക്കങ്ങളൊക്കെയും
ഇണക്കങ്ങളാവണം,
അപരനിൽ നിറയും
നന്മകളൊക്കെയും
കാണുവാൻ കണ്ണുകളെന്നും
തുറന്നു തന്നെ വയ്ക്കണം,
പോരായ്മകൾ പറഞ്ഞ്
പോരുപിടിക്കാതിരിക്കണം,
പിന്നെയും പിന്നെയും
മോഹങ്ങൾ ചിന്തയിൽ
ഉയർന്നുയർന്നേ വരുന്നു...
മരണം വിതയ്ക്കുന്ന
ലഹരിക്കു നടുവിൽ
നൽലഹരികൾ തീർക്കണം,
കാലത്തിൻ കുത്തൊഴുക്കിൽ
നില തെറ്റാതിരിക്കാൻ
നിത്യവും പഠിക്കണം,
വീഴാതിരിക്കാനെന്നും
കരങ്ങൾ ചേർത്തു പിടിക്കണം..
മരണം മണക്കുന്ന
ലഹരിയാണ് ചുറ്റിലും.....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.